Monday, December 23, 2024
Homeഅമേരിക്കഫിലഡൽഫിയയിൽ അഞ്ചു പേർ ചേർന്ന് ഒരാളെ ആക്രമിച്ചു വീട് കൊള്ളയടിച്ചു.

ഫിലഡൽഫിയയിൽ അഞ്ചു പേർ ചേർന്ന് ഒരാളെ ആക്രമിച്ചു വീട് കൊള്ളയടിച്ചു.

ഫിലഡൽഫിയ — ഫിലഡൽഫിയയിൽ അഞ്ച് പേർ ചേർന്ന് ഒരാളെ ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു

സിറ്റിയിലെ ടാക്കോണി പരിസരത്തുള്ള ഡിറ്റ്മാൻ സ്ട്രീറ്റിലെ 6700 ബ്ലോക്കിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 41 കാരനായ ഒരാൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികൾ സമീപിച്ചു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

പ്രതികൾ പിന്നീട് യുവാവിൻ്റെ വീട്ടിലേക്ക് മടങ്ങുകയും മറ്റ് രണ്ട് താമസക്കാരായ 52 വയസ്സുള്ള ഒരു സ്ത്രീയെയും 27 വയസ്സുള്ള പുരുഷനെയും ആക്രമിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. തുടർന്ന് പ്രതികൾ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതികൾ ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായും ചിലരുടെ മുഖത്ത് മാസ്‌ക് ധരിച്ചിരുന്നതായും പോലീസ് വിവരിച്ചു. പരിക്കേറ്റ മൂന്ന് പേരും തമ്മിലുള്ള ബന്ധം ഇപ്പോഴും അവ്യക്തമാണ്.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 215-686-TIPS എന്ന നമ്പറിൽ പോലീസിനെ വിളിക്കാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്ജ്

RELATED ARTICLES

Most Popular

Recent Comments