വിൽമിംഗ്ടണിലെ ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ നിന്ന് 2024 സെപ്റ്റംബറിനും 2024 നവംബറിനും ഇടയിൽ തുടർച്ചയായി വിലപിടിപ്പുള്ള പാത്രങ്ങൾ മോഷണം നടത്തിയതിനെ തുടർന്ന് ഡെലവെയറിലെ നെവാർക്കിൽ നിന്നുള്ള തോമസ് ഹഡ്‌സൺ (34), ആഷ്‌ലി ന്യൂകോംബ് (32), അലോൻസ മോസ്‌ലി (37) എന്നിവരാണ് അറസ്റ്റിലായി. ഡെലവെയർ സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച്, പ്രതികൾ ഏകദേശം 200 പാത്രങ്ങൾ മോഷ്ടിച്ചു, ഈ പാത്രങ്ങൾക്ക് 100,000 ഡോളറിലധികം വില വരും. നാലാമത്തെ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഓരോ മോഷണ സംഭവത്തിലും അജ്ഞാതരായ നാല് പ്രതികൾ, വലിയ ബാഗുകളുമായി സെമിത്തേരിയുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറുകയും വ്യക്തിഗത ശവകുടീരങ്ങളിൽ നിന്ന് ആചാരപരമായ വെങ്കല പാത്രങ്ങൾ മോഷ്ടിക്കുകയും, മണിക്കൂറുകൾക്കു ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ മോഷ്ടിച്ച പാത്രങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയുമാണ് ചെയ്തതതെന്ന് പോലീസ് പറഞ്ഞു.
മൂന്ന് മാസത്തിനിടെ, പ്രതികൾ ഏകദേശം 200 പാത്രങ്ങൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു, ഈ മോഷണ വസ്തുക്കളി=യുടെ മൂല്യം ഏകദേശം 100,000 ഡോളറിലധികം വരും.
അന്വേഷണത്തിലൂടെ, പ്രതികൾ മോഷ്ടിച്ച പാത്രങ്ങൾ ന്യൂ കാസിലിലെ ഒരു റീസൈക്ലിംഗ് കേന്ദ്രത്തിൽ പലതവണ വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഓരോ ഇടപാടും പൂർത്തിയാക്കാൻ പ്രതികൾ വ്യക്തിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
അന്വേഷണം പുരോഗമിക്കുകയാണ്..