ഡെലവെയർ: ബുധനാഴ്ച, പെൻസിൽവാനിയയിലെ ചെസ്റ്ററിലെ ഒരു കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ലിനൻ ബിസിനസിൽ ജോലിസ്ഥലത്ത് നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെലവെയർ കൗണ്ടി അധികൃതർ അറിയിച്ചു.
ഒരു ജീവനക്കാരൻ “തൻ്റെ കോപം പുറത്തെടുത്ത” ഒരു “ജോലിസ്ഥലത്ത് വെടിവയ്പ്പ്” എന്നാണ് ചെസ്റ്റർ പോലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെറ്റ്‌സ്‌കിയ്‌ക്കൊപ്പം സ്റ്റോൾസ്റ്റൈമർ സംഭവത്തെ വിശേഷിപ്പിച്ചത്. ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോൾസ്റ്റൈമർ പറയുന്നതനുസരിച്ച്, ഒരു ജീവനക്കാരൻ തോക്കുമായി ജോലിക്ക് വന്ന് തൻ്റെ അഞ്ച് സഹപ്രവർത്തകരെ വെടിവച്ചു. മാരകമായി പരിക്കേറ്റ രണ്ടുപേർ മരിക്കുകയും, മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒരാളെ ചെസ്റ്റർ പൊലീസ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്
വെടിയുതിർത്ത പ്രതി ഒരു കറുത്ത ഹ്യുണ്ടായ് കാറിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടുവെങ്കിലും, ഉടൻ തന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തടഞ്ഞു
സംശയാസ്പദമായ വാഹനത്തിൻ്റെ വിവരണം പോലീസ് റേഡിയോയിലൂടെ കേട്ട ഉദ്യോഗസ്ഥൻ വാഹനം വേഗം സ്റ്റോപ്പ് ചെയ്യാൻ കഴിഞ്ഞു.ചെസ്റ്ററിലെ കെയ്ൻ, കുൽഹെൻ സ്ട്രീറ്റുകളിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തതിന് ശേഷം ഒരു തോക്ക് കണ്ടെടുത്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് തന്നെയാണോ ഇതെന്ന് ഇതുവരെ അറിവായിട്ടില്ല. സംശയിക്കുന്നയാളെ വെടിയുതിർക്കാൻ പ്രേരിപ്പിച്ചതെന്താണെന്നു ഇരകളെ പ്രത്യേകമായി ലക്ഷ്യമിട്ടതാണോ എന്നും ഇതുവരെ അറിവായിട്ടില്ല. പോലീസ് അന്വേഷണം നടക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
ഒരു കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി 1988 മുതൽ ബിസിനസ്സിൽ പ്രവർത്തിക്കുന്ന ഒരു ലിനൻ-റെൻ്റൽ, ലോൺട്രി സർവ്വീസ് കമ്പനിയാണ്. ഇത് പ്രധാനമായും പെൻസിൽവാനിയയിലും ചില അയൽ സംസ്ഥാനങ്ങളിലും റെസ്റ്റോറൻ്റുകൾ, കൺട്രി ക്ലബ്ബുകൾ, ഹോട്ടലുകൾ, മറ്റ് ബിസിനസ്സുകൾ എന്നിവിടങ്ങളിൽ സർവ്വീസ് നൽകുന്നു.