Sunday, December 22, 2024
Homeഅമേരിക്കബക്‌സ് കൗണ്ടി വാവയിൽ നടന്ന കാർ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ; 2 പ്രതികളെ പോലീസ് തിരയുന്നു

ബക്‌സ് കൗണ്ടി വാവയിൽ നടന്ന കാർ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ; 2 പ്രതികളെ പോലീസ് തിരയുന്നു

നിഷ എലിസബത്ത്

ഫാൾസ് ടൗൺഷിപ്പ് ., പെൻസിൽവാനിയ — ബക്‌സ് കൗണ്ടി വാവയിൽ മൂന്നുപേർ ചേർന്ന് തടത്തിയ അക്രമാസക്തമായ കാർജാക്കിംഗിൽ ഒരാൾ കസ്റ്റഡിയിലായി. മറ്റ് 2 പ്രതികൾക്കുവേണ്ടി അന്വേഷണം തുടരുന്നു.

ഫാൾസ് ടൗൺഷിപ്പിലെ വെസ്റ്റ് ട്രെൻ്റൺ അവന്യൂവിലെ വാവയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ 64 വയസ്സുള്ള ഒരു സ്ത്രീ കോഫി വാങ്ങി തിരികെ തൻ്റെ കാറിലേക്ക് തിരികെ നടക്കുകയായിരുന്നു. സംശയാസ്പദമായ രണ്ട് പേർ അവരുടെ അടുത്തെത്തിയെന്നും, 2017 ഗ്രേ ഹോണ്ട സിവിക് കാറിൽ കയറാൻ ശ്രമിച്ചപ്പോൾ രണ്ടുപേർ ചേർന്ന് സ്ത്രീയുടെ മുഖത്ത് അടിക്കുകയും കാറിൽ നിന്ന് തള്ളി പുറത്തിടുകയും ചെയ്തു. നിലത്ത് വീണു കിടന്ന സ്ത്രീയോട് അവർ താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ ബലമായി കൈവശപ്പെടുത്തിയ അവർ രണ്ടുപേരും വാഹനത്തിൽ കയറി സ്ഥലം വിട്ടു,” മാക്ഫെർസൺ പറഞ്ഞു.

പ്രതികളിൽ ഉൾപ്പെട്ട 14 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസ് പുറത്തുവിട്ട നിരീക്ഷണ ചിത്രങ്ങളിൽ പതിഞ്ഞ മറ്റ് രണ്ട് പ്രതികൾ – ഒരു പുരുഷനും ഒരു സ്ത്രീയും – അവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് .

പ്രതികൾ വെളുത്ത അക്യൂറ ടിഎസ്എക്സിൽ ആണ് വാവയിൽ എത്തിയത്. ആ അക്യൂറയിൽ കയറിയാണ് പ്രതികളിലൊരാളായ സ്ത്രീ രക്ഷപ്പെട്ടത്. പിന്നീട് ഇരയുടെ ഹോണ്ട കണ്ടെടുത്തു. മറ്റ് ണ്ടു പ്രതികളും ഇപ്പോഴും ഒളിവിലാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫാൾസ് ടൗൺഷിപ്പ് പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments