താമ്പ, ഫ്ലോറിഡ: 10 ദിവസമായി തുടരുന്ന താമ്പ അയ്യപ്പക്ഷത്തിലെ പൈങ്കിനി ഉത്ര മഹോത്സവത്തിന് ഏപ്രിൽ 12ന് പരിസമാപ്തിയായി. ഇത് ആദ്യമായാണ് ഇവിടെ കൊമ്പനാന പുറത്ത് തിടമ്പേറ്റി ആറാട്ട് നടത്തുന്നത്.
പൂർണ്ണചന്ദ്രപ്രഭയിൽ ഗജവീര-പുറത്തെത്തിയ അയ്യപ്പ വിഗ്രഹം, ഒപ്പം ദ്രാവിഡകുലജാതർ ആനയുടെ പാപ്പാന്മാരും ആയി അവതരിപ്പിച്ചപ്പോൾ, സാക്ഷാൽ ശ്രീ ശബരിമലയിൽ എന്നപോലെ, താമ്പ അയ്യപ്പക്ഷേത്രത്തിലും അത് ഒരു ദേശീയ -അഖണ്ഡതയുടെ പ്രതീകമായി മാറി.
ഒരു സാധാരണക്കാരന് ഉപാസനയിലൂടെ സാധനയിലേക്കും തുടർന്നും നിലകൊള്ളുവാൻ തത്വജ്ഞാനം ഇല്ലാതെയും സാധിക്കും എന്ന് തെളിയിക്കുന്ന ഒരു സൃഷ്ടിയായിരുന്നു അവിടെ ആവിഷ്കരിക്കപ്പെട്ടത്. ഇവിടെ ബിംബം ദൈവത്തിൻറെ പ്രതിബിംബം ആകുമ്പോൾ, റോബോട്ടിക് ആന പ്രാചീനതയുടെ എസൻസ് നഷ്ടപ്പെടുത്താതെ അത് വഹിക്കാനുള്ള വാഹനമായി മാറുന്നു!
സങ്കൽപ്പത്തിനും യാഥാർത്ഥ്യത്തിനും ഒരേ ഫീലിംഗ് നൽകാം എന്നിരിക്കെ, അമേരിക്കയിലെ തിരക്കുപിടിച്ച ഔപചാരികതകൾക്കിടയിൽ, ഇത് ഭക്തർക്ക് ഒരു അനിർവജനീയമായ അനുഭവമായി മാറുന്നു. ഒരുപക്ഷേ വ്യക്തിയെ സംബന്ധിച്ചിടത്തോളം തികച്ചും സ്വകാര്യം എന്ന് തോന്നിയേക്കാവുന്ന ഒരു സന്തോഷം, മറ്റൊരു തരത്തിൽ പറഞ്ഞാൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളി ഹിന്ദു ആചാരങ്ങളിൽ നിന്ന് അടിസ്ഥാനമായി വ്യതിചലിക്കാതെ അതിനൊരു പുതിയ മുഖം. ഇത് രണ്ടും കൂടിച്ചേരുമ്പോൾ, അയ്യപ്പസ്വാമിയുടെ “മനുഷ്യനെന്നാണെന്ന് തത്വം” ബോധ്യപ്പെടുത്താനുള്ള ഒരു ഉപാസനയുടെ കാഹളമായി ഇത് മാറുന്നു.
അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന താമ്പ അയ്യപ്പ ക്ഷേത്രം, അനുഷ്ഠാനങ്ങൾ ഒട്ടും തെറ്റിക്കാതെ ആചാരങ്ങൾക്ക് ഒരു പുതിയ മുഖം നൽകുകയാണ്. മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതം എടുത്ത്, നാനാദിക്കുകളിൽ നിന്നും കാൽനടയായും, റോഡ് വഴിയും ആകാശമാർഗ്ഗവും കൂട്ടമായും അല്ലാതെയും ഒട്ടേറെ അയ്യപ്പഭക്തർ ഇവിടെ എത്തിച്ചേരുന്നു.
താമ്പാവാസന്റെ സന്നിധിയിൽ വന്ന് 18 പടികൾ കയറി ഭക്തിയിൽ ലയിച്ചു ചേരുന്ന ഇവർക്ക്, വ്രതശുദ്ധിയിലൂടെ തത്വമസിയുടെ നിർവചനം സ്വയം കണ്ടെത്തുവാനുള്ള അനുകൂല സാഹചര്യം, സാമ്പ്രദായികതക്ക് ഒട്ടും കോട്ടം തട്ടാതെ ഒരുക്കിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികൾ.
സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി പ്രസിഡണ്ട് ശ്രീ വിജയനാരായണ സ്വാമി ഇതിനെ മുന്നിൽ നിന്ന് നയിക്കുമ്പോൾ, തത്വത്തിന്റെ അർത്ഥം തിരയുന്ന സാധാരണക്കാരിൽ -സാധാരണക്കാരായ മലയാളികൾക്ക്, പ്രത്യേകിച്ചും മണ്ഡലകാല- വ്രതത്തിലൂടെ തത്വമസിയുടെ ഈ മാർഗ്ഗം ഭക്തർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ഡോക്ടർ ശ്രീകുമാർ ചെല്ലപ്പൻ അഭിപ്രായപ്പെട്ടു.