Sunday, November 17, 2024
Homeഅമേരിക്കഓർമാ ഇൻ്റർനാഷണൽ പ്രസംഗം: 200 വിദ്യാർത്ഥി പ്രസംഗകർ രാജ്യാന്തര തലത്തിൽ നൈപുണി തിളക്കി

ഓർമാ ഇൻ്റർനാഷണൽ പ്രസംഗം: 200 വിദ്യാർത്ഥി പ്രസംഗകർ രാജ്യാന്തര തലത്തിൽ നൈപുണി തിളക്കി

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ/പാലാ: ഓർമാ ഇൻ്റർനാഷണൽ പ്രസംഗ നൈപുണി വികസന രാജ്യാന്തരക്കളരിയിൽ ഇരുനൂറ് വിദ്യാർത്ഥി പ്രസംഗകർ പരിശീലിനം പൂർത്തിയാക്കി.പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന് സീസണ്‍ രണ്ടിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നാണ് ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ, മലയാളം-ഇംഗ്ളീഷ് ഭാഷ പ്രസംഗ ചാതുര്യക്കളരിയിൽ, 1467 വിദ്യാർഥികളിൽ നിന്ന്, ഇരുനൂറ് യുവ പ്രസംഗകരെ, വിധിനിർണ്ണയ മാനദണ്ഡങ്ങൾ പാലിച്ച് കണ്ടെത്തിയത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികൾ ജൂനിയർ വിഭാഗത്തിൽ പങ്കെടുത്തു. ഒമ്പതാം ക്ലാസ് മുതൽ ബിരുദക്ളാസ്സിലുള്ള വിദ്യാര്‍ത്ഥികൾ സീനിയർ വിഭാഗത്തിൽ പങ്കെടുത്തു.

ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണലിൻ്റെ (ഓർമ്മ ഇന്റർനാഷണൽ) ഘടകമായ ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അദ്ധ്യാപകനായ ജോസ് തോമസ്സാണ് ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറം ചെയർമാൻ.വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ബെന്നി കുര്യൻ, സോയി തോമസ്, എന്നിവരാണ് പ്രസംഗ പരിശീലന ക്ളാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സം വിധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതീ അഡ്വൈസറി ബോർഡ് അംഗങ്ങൾ. അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരം സംഘടിക്കുന്നത്. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ജോർജ് കരുണയ്ക്കൽ, പ്രൊഫസർ ടോമി ചെറിയാൻ നേതൃത്വം നല്‍കുന്നുണ്ട്. ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എം എം ഐ , എഫ് എ സി സി (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഷൈന്‍ ജോണ്‍സണ്‍ (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)-ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മാ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക്ശാഖകള്‍ഉണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കു ഓർമ്മ ഇൻ്റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ, റോഷിൻ പ്ളാമൂട്ടിൽ, എബി ജോസ്സ്, വിൻസൻ്റ് ഇമ്മാനുവേൽ, അറ്റേണി ജോസഫ് കുന്നേൽ, കുര്യാക്കോസ് മാണിവയൽ, ഷൈൻ ജോൺസൺ, ജോ തോമസ്, അലക്സ് തോമസ് , ഷൈലാ രാജൻ, നൈനാൻ മത്തായി, സർജൻ്റ് ബ്ളസ്സൺ മാത്യൂ, അലക്സ് ഏബ്രഹാം, രോബർട് ജോൺ അരീച്ചിറ എന്നിവരാണ് ഓർമാ ഇൻ്റർനാഷണലിൻ്റെ പ്രധാന ഭാരവാഹികൾ. മനുഷ്യ സ്നേഹ നിർഭരമായ,കേരളാപാരമ്പര്യ പുരോഗമന സേവനകുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിൻ്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഓർമാ ഇൻ്റർനാഷണൽ പ്രവർത്തിക്കുന്നത്.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments