Saturday, December 28, 2024
Homeഅമേരിക്കനടി കനകലത( 63) അന്തരിച്ചു

നടി കനകലത( 63) അന്തരിച്ചു

നടി കനകലത( 63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മറവിരോഗ ബാധിതയായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചതമായ മുഖമാണ് നടി കനകലതയുടേത്. വിവിധ ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ചു. 

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി. 1980ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.

 ഗണേശ് രാജ് സംവിധാനം ചെയ്ത് വിജയരാഘവൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ​പൂക്കാലം എന്ന ​ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവട്മാറ്റി. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക സിനിമയിലും സീരിയലിലും 35 വർഷത്തിലേറെ തിളങ്ങി നിന്നു.

450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യതാരമായും വില്ലത്തി വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കനകലതയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രിയം,കിരീടം, വര്‍ണപ്പകിട്ട്, കൗരവര്‍, ആദ്യത്തെ കണ്‍മണി, മിഥുനം, വാര്‍ധക്യപുരാണം, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ്, ചേകവര്‍, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായി ശ്രദ്ധേയ വേഷങ്ങളിലെത്തിയ കനകലത ഒരുകാലത്ത് മുൻനിര ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

സീരീയലുകളായ പാലിയത്തച്ചൻ, പ്രേയസി, സാഗരചരിതം, പകിട പകിട പമ്പരം, അഗ്നിസാക്ഷി, ജ്വാലയായി, വീണ്ടും ജ്വാലയായി, ദേവഗംഗ, പ്രണയം, ഗംഗ, തുലാഭാരം, സൂര്യപുത്രി, ഡ്രാക്കുള തുടങ്ങിയവയിലും വേഷമിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments