ഇന്ന് മാതൃ ദിനം. 1908 മുതലാണ് മാതൃദിനാഘോഷം ആരംഭിച്ചത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത് അമേരിക്കക്കാർ ആണ്. എന്നാൽ പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായി മാതൃദിനം ആഘോഷിച്ചു തുടങ്ങിയത് പുരാതന ഗ്രീസ് ജനതയാണന്നു കരുതുന്നു .
വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് 1905 ല്‍ അന്തരിച്ച അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ വിതറിയാണ് ഈ ദിനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത് . ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന പേരിലറിയപ്പെടുന്നത് . പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. പിന്നീട് ലോക വ്യാപകമായി തന്നെ അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വന്നു. ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ഇത് വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയില്‍ മാതൃദിനം. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം രാജ്യാന്തര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ബ്രിട്ടനിലും അയര്‍ലൻഡിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിക്കുന്നത് . ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടാണ് ഗ്രീസിൽ മാതൃ ദിനമായി ആചരിക്കുന്നത് , കിഴക്കന്‍ ഓര്‍ത്തഡോക്‌സസ് വിഭാഗങ്ങൾ ക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇവിടെങ്ങളിൽ മാതൃ ദിനം ആഘോഷിക്കുന്നത് .അതിനു ഭക്തിയുമായി വലിയ ബന്ധവുമുണ്ട് . ഒട്ടുമിക്ക അറബ് രാഷ്ട്രങ്ങളിലും മാര്‍ച്ച് 21 നാണ് മാതൃദിനമാഘോഷിക്കുന്നത് . ആകെ കൂടി മാതൃ ദിനത്തിന് ഏകതാ സ്വഭാവം പോലുമില്ല .
ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിലെ പ്രഥമ സ്ഥാനീയ അമ്മ തന്നെയാണ് .അങ്ങനെ വരുമ്പോൾ “മാതാ പിതാ ഗുരു ദൈവം” എന്ന ആർഷ ഭാരത സംസ്കാരവും “മാതാവിന്റെ കാൽപാദത്തിനടിയിലാണ് മക്കളുടെ സ്വർഗം” എന്നും, “നിങ്ങളുടെ അമ്മ, വീണ്ടും നിങ്ങളുടെ അമ്മ, വീണ്ടും നിങ്ങളുടെ അമ്മ, പിന്നെ നിങ്ങളുടെ അച്ഛൻ, പിന്നെ നിങ്ങളുടെ അടുത്ത ബന്ധുക്കൾ “എന്ന ക്രമത്തിലാണ് നിങ്ങൾക്കുത്തരവാദിത്വം എന്നും പഠിപ്പിച്ച മുഹമ്മദ് നബി (സ.അ:)യും
അമ്മയുടെ പ്രാധാന്യം എടുത്തു കാട്ടുന്നു .
ഓരോരുത്തരുടെയും എല്ലാ ദിവസവും അമ്മമാർക്ക് കൂടി അവകാശപ്പെട്ടതാണ് .വൃദ്ധ സദനങ്ങളിൽ തള്ളി വിടുന്ന മാതാപിതാക്കളുടെ ലോകത്തു ഇത്തരം ദിനങ്ങൾ സമുചിതമായി ആഘോഷിക്കപെടും .മക്കൾക്ക് നല്ല ബാല്യം സമ്മാനിച്ച അമ്മമാർക്ക് പോലും വൃദ്ധ സദനങ്ങളിലോ ഹോം നഴ്സിന്റെ പരിചരണയിലോ കഴിയേണ്ടി
വരുന്നത് അസുഖകരമായ കാഴ്ചയാണ് .ചെറുപ്പകാലത് അമ്മമാരോട് നിരന്തരം കലഹിക്കുന്നവർ പ്രായമാകുമ്പോൾ പക്വതയോടെ പെരുമാറുന്നതും .എന്നാൽ ചെറുപ്പകാലത്തു നന്നായി പെരുമാറിയിരുന്നവർ പ്രായമാകുമ്പോൾ മാതാപിതാക്കളോട് സ്വത്തിന്റെ പേരിലുൾപ്പെടെ ഉരിയാടാതെ നടക്കുന്ന കാഴ്ചയും പതിവാകുന്നു .
ചെറുപ്പത്തിൽ എന്റെ മാത്രം അമ്മയാണെന്ന് പറഞ്ഞവർ രോഗാവസ്ഥയിലെത്തുമ്പോൾ എന്റെ മാത്രമല്ലല്ലോ അമ്മ അവരുടേതും കൂടിയല്ലേ? എന്നും ഇക്കാലത്തു പറയാറുണ്ട്. ഏതായാലും ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ സംരക്ഷിക്കാതെ മരണാനന്തരം മുതല കണ്ണീരൊഴുക്കുന്നവരും.ആഡംബരത്തിനായി ഓര്മ ദിവസങ്ങൾ ആഘോഷിക്കുന്നവരും ,മാതൃ ദിനത്തിൽ അമ്മയോടൊത്തുള്ള ഫോട്ടോ പ്രദർശിപ്പിച്ചു നിർവൃതിയടയുന്നവരും വർധിച്ചു വരുന്ന വർത്തമാന കാലത്തു ആഘോഷിക്കാനായി മാത്രം എത്ര
എത്ര ദിനങ്ങൾ …