Logo Below Image
Monday, March 3, 2025
Logo Below Image
Homeഅമേരിക്കമറിയാമ്മ തോമസ് (കൊച്ചുമറിയാമ്മ) അന്തരിച്ചു

മറിയാമ്മ തോമസ് (കൊച്ചുമറിയാമ്മ) അന്തരിച്ചു

 -പി പി ചെറിയാൻ

ഡാളസ്/ എടത്വ: വടശ്ശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ)(95) അന്തരിച്ചു. എടത്വയിലെ മണപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ കോശി വർക്കിയുടെയും പരേതയായ അന്നമ്മ വർക്കിയുടെയും മകളാണ്.ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെയും തുടർന്ന് അമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു

ഡാളസിലെ പ്രമുഖ അഭിഭാഷകനും ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗവുമായ ലാൽ വര്ഗീസിന്റെ ഭാര്യാ മാതാവാണ് പരേത.

ചിറ്റാർ ഗവൺമെന്റ് സ്‌കൂളിൽ 25 വർഷത്തിലധികം സേവനമനുഷ്ഠിച്ചതുൾപ്പെടെ 1985 ൽ വിരമിക്കുന്നതിനുമുൻപ് വിവിധ സ്‌കൂളുകളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു .

മക്കൾ : മേരി ലാൽ വർഗീസ് (കൊച്ചുമോൾ, ഡാളസ്, യുഎസ്എ), മോളി ഈപ്പൻ (മഞ്ചാടി, തിരുവല്ല), സൂസൻ മാമ്മൻ (ജോളി, തിരുവനന്തപുരം), ഷെർലി വർഗീസ് (ഡാളസ്, യുഎസ്എ).

മരുമക്കൾ: അഭിഭാഷകനായ ലാൽ വർഗീസ് (ഡാളസ്, യു.എസ്.എ.) പരേതനായ സി. ഇ. ഈപ്പൻ (ചിറയിൽകണ്ടത്തിൽ, നെടുമ്പ്രം) മാമ്മൻ ജോസഫ് (ടോബി, തിരുവനന്തപുരം) ആബേൽ വർഗീസ് (ഡാളസ്, യു.എസ്.എ.).

പേരക്കുട്ടികൾ : മെൽവിൻ & ടീന, കെൽവിൻ & ചെറിൽ, അശ്വിൻ & മിത, ആഷ്‌ലി, ക്രിസ്റ്റീൻ & സരിൻ, ജോൺ & ജിബിൻ, കരീന, നെവിൻ & ദിയ, രേഷ്മ. കൂടാതെ, അവർക്ക് കൊച്ചുമക്കളും ജനിച്ചു: ക്ലോയി, സെഫാൻ, സാറ, സകായ്, സക്കറി, എമറി, ഡെറിക്.

2025 ജനുവരി 25 ശനിയാഴ്ച തിരുവല്ലയിലെ അമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ ശവസംസ്കാര ശുശ്രൂഷ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:  ലാൽ വർഗീസ്-214 695 5607

 -പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments