മല്ലപ്പള്ളി: അപൂർവ്വ സുഹൃത് സംഗമത്തിന് നാടോരുങ്ങുന്നു. ഒരേകാലത്ത് വിദ്യാർത്ഥികൾ ആയിരുന്നവർ ഷഷ്ടിപൂർത്തിയുടെ നിറവിൽ വീണ്ടും ഒത്തുചേരുന്നു. ഏപ്രിൽ 7 ഉച്ചയ്ക്ക് സ്നേഹവിരുന്ന് സൗഹൃദ സംഗമത്തിന് തുടക്കമാകുന്നത്. 25 അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെയായി പഴയകാല ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര.
ഒരേകാലത്ത് വിദ്യാർത്ഥികളായ സമപ്രായക്കാരായി ഏറെക്കുറെ ഒരേ സ്കൂളുകളിൽ പഠിക്കുകയും പിന്നീട് ജീവിത വഴിയിൽ പല മേഖലകളിലേക്ക് തിരിയുകയും ചെയ്ത 25 സുഹൃത് സംഘമാണ് 40 വർഷത്തിനുശേഷം ഒന്നിച്ചു കൂടി തങ്ങളുടെ അറുപതാം ജന്മദിനം ആഘോഷിക്കുന്നത്.
ഈ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ കാലയവനികക്കുള്ളിൽ മറഞ്ഞു. Knanaya യാക്കോബായ സഭയിലെ വൈദികനായിരുന്ന ഫാദർ എൻ സി മാത്യു, പാസ്റ്റർ സുനിൽ ചെറിയാൻ, ജോണിക്കുട്ടി കാഡമല എന്നിവർ. സംഘത്തിലെ കൂടുതൽ പേരും പ്രവാസികളായിരുന്നു, പത്തിലധികം പേർ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയും ചിലർ മടങ്ങിയെത്തുകയും ചെയ്തു. രണ്ടുപേർ അമേരിക്കയിൽ, ഒരാൾ ഓസ്ട്രേലിയയിൽ, അധ്യാപകനും ഡോക്ടറും കോൺട്രാക്ടറും ഉണ്ട് സംഘത്തിൽ. സംഘത്തിലെ കലാകാരൻ മോൺസിന് കുരുവിള കഴിഞ്ഞയാഴ്ച റിലീസ് ആയ ആട് ജീവിതത്തിൽ (PruthuviRaj) പ്രതിരാജിന്റെ സഹതടvukaran ആയി വേഷമിട്ടു.
പത്തനംതിട്ട തുരുത്തിക്കാട് മാർത്തോമാ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുക. തുരുത്തിക്കാട് ബിഎഎം കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ എബ്രഹാം ജോർജ് മുഖ്യ അതിഥിയാകും. റവ. ജേക്കപ് Paul, Rev. എംസി ജോൺ എന്നിവർ പങ്കെടുക്കും. വനിതാ പ്രതിനിധിയായ മോനി ജോർജ് തിരിതെളിക്കും.
അറുപതാം ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി ചാരിറ്റി പ്രവർത്തനങ്ങൾക്കും തുടക്കമാകും. Jacob Thomas Maruthukunnel, Monson kuruvila, O m Mathew എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകുന്നു.