Wednesday, January 15, 2025
Homeഅമേരിക്കടെറൻസൺ തോമസും ജോയി ഇട്ടനും വീണ്ടും ലോക കേരള സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ടെറൻസൺ തോമസും ജോയി ഇട്ടനും വീണ്ടും ലോക കേരള സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: നാലാം ലോക കേരള സഭയിലേക്ക് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രതിനിധികൾ ആയ ടെറൻസൺ തോമസും ജോയി ഇട്ടനും തിരഞ്ഞെടുക്കപ്പെട്ടു. ജോയി ഇട്ടൻ ഇത് മൂന്നാം തവണയാണ് ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് . ജൂണ്‍ 13, 14, 15 തിയതികളില്‍ തിരുവനന്തപുരത്താണ് ആണ് ലോക കേരള നടക്കുന്നത്.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,കമ്മറ്റി മെമ്പറായും, ട്രഷറർ , എക്സി . വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.

മാസ്റ്റേഴ്‌സ്‌ ബിരുദധാരിയായ ജോയി ഇട്ടൻ, സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി. സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അദ്ദേഹം.

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയെഷന്റെ മുന്ന് പ്രാവിശ്യം പ്രസിഡന്റ്‌ ആയി അസോസിയേഷന്റെ ചരിത്രമായ വ്യക്തിയാണ് ടെറൻസൺ തോമസ്. ഫൊക്കാനയുടെ മുൻ സെക്രട്ടറിയും , ജോയിന്റ് സെക്രട്ടറി , ട്രസ്റ്റീ ബോർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം അമേരിക്കൻ മലയാളികളുടെ ഇടയിൽ ഏവർക്കും സുപരിചിതനാണ്. എന്നും ഇടതുപക്ഷ ചിന്താഗതിക്കനരനായ അദ്ദേഹമാണ് അമേരിക്കയിൽ ഇടതുപക്ഷ ചിന്താഗതിക്കാരുടെ സംഘടനായ ആർട്ട് ഓഫ് ലോവേർസിന്റെ തുടക്കക്കാരൻ.

അമേരിക്കയിലും കേരളത്തിലും പല സംഘടനകളില്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ടെറൻസൺ തോമസ് സ്കൂൾ . കോളേജ് കാലഘട്ടത്തിൽ കേരളത്തിൽ എസ് എഫ് ഐ പ്രസ്ഥാനത്തിന്റെ സജീവ സാനിധ്യം ആയിരുന്നു . വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അസാധ്യമായിരുന്ന തൊണ്ണൂറുകളിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ആവേശം പടർത്തിയ വിദ്യാർത്ഥി നേതാവ് ആണ് ടെറൻസൻ തോമസ്. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലരും ഇന്ന് കേരളത്തിലെ മന്ത്രിമാരായി പ്രവർത്തിക്കുന്നു . ടെറൻസൺ അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുമ്പോഴും ചാരിറ്റി പ്രവർത്തങ്ങൾക്ക് അദ്ദേഹം എപ്പോഴും മുന്നിൽത്തന്നെ .

ടെറൻസൺ തോമസിനെയും ജോയി ഇട്ടനെയും ലോക കേരള സഭാംഗങ്ങളായി തെരഞ്ഞടുത്തതിൽ അതിയായി സന്തോഷം അറിയിക്കുന്നതിനോടൊപ്പം അവർക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ് എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments