Logo Below Image
Thursday, February 13, 2025
Logo Below Image
Homeഅമേരിക്കക്ഷേത്ര വഴിപാടുകളും. പ്രാർത്ഥനകളും ✍ ജിഷ ദിലീപ്, ഡൽഹി

ക്ഷേത്ര വഴിപാടുകളും. പ്രാർത്ഥനകളും ✍ ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്, ഡൽഹി

ക്ഷേത്രങ്ങൾ എവിടെയുണ്ടോ അവിടെയൊക്കെ ദേവപ്രീതിക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയുള്ള വഴിപാടുകൾ ഉണ്ടാകാറുണ്ട്. അതുപോലെ ദൈവങ്ങൾക്ക് അർപ്പിക്കുന്ന വ്യത്യസ്തവും പ്രധാനവുമായ ഇഷ്ടമുള്ള പ്രത്യേക പൂക്കളും ഇലകളും ഉണ്ട്.

മനശുദ്ധിയും ശരീര ശുദ്ധിയും വരുത്തിയാണ് ക്ഷേത്രത്തിൽ പോകുന്നത്. അതുപോലെ വീട്ടിലെ പൂജാ മുറിയിൽ അല്ലെങ്കിൽ വിളക്ക് കൊളുത്തുന്നിടത്ത് പ്രാർത്ഥിച്ചാലും മതിയല്ലേ… വഴിപാടുകളും ജപിക്കേണ്ട മൂലമന്ത്രങ്ങളും നോക്കാം..

ശ്രീ മഹാവിഷ്ണു ഭഗവാന് പ്രിയപ്പെട്ട പുഷ്പങ്ങൾ ചെത്തി,പിച്ചകം, മന്ദാരം, തുളസി എന്നിവയും വിഷ്ണു സഹസ്രനാമസ്തോത്രവും ഭാഗ്യസൂക്തവും തുടങ്ങിയവ കൊണ്ടുള്ള അർച്ചനയാണ്. എങ്കിലും പ്രധാനം സുദർശന ഹോമമാണ്. ജപിക്കേണ്ട മൂലമന്ത്രമിതാ ണെന്നാണ്.
“ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ”

ശ്രീരാമ ഭഗവാന് ഇഷ്ടപ്പെട്ട പുഷ്പങ്ങൾ രാമതുളസിയും, മുല്ലമൊട്ടുമാണ്. നിവേദ്യം ആണെങ്കിൽ അവിൽ, പഴം, പാൽപ്പായസവും അർപ്പിക്കുന്നതിലൂടെ ശാന്തത, ജ്ഞാന പ്രാപ്തി, നേതൃപാടവം എന്നീ ഫലം ലഭിക്കുന്നു. ദിവസവും
“ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ” ജപമാണ് മൂലമന്ത്രം..

ഗണപതി പൂജയ്ക്ക് അർപ്പിക്കുന്നത് പ്രധാനമായിട്ടും കറുക പുല്ലാണ്. ഗണപതി ഭഗവാനുള്ള പ്രധാന വഴിപാട് നാളികേരം മുടക്കലാണ്.നിവേദ്യം ആണെങ്കിൽ അപ്പവും മോദകവും. അർച്ചനകളിൽ പ്രധാനം ഗണപതി സൂക്താർച്ചനയും, അഷ്ടോത്തരാർച്ചന യുമാണ്.
“ഓം ഗം ഗണപതേ നമഃ”
ചൊല്ലേണ്ട മന്ത്രം.

നീല ശംഖ് പുഷ്പവും, കൃഷ്ണതുളസിയുമാണ് ശ്രീകൃഷ്ണ ഭഗവാന് ഇഷ്ടം. വെണ്ണ, പഴം ,അവിൽ, പാൽപ്പായസം തുടങ്ങിയ നിവേദ്യങ്ങൾ അർപ്പിക്കുന്നതിലൂടെ
അഭ്യർത്ഥ സിദ്ധിയും, ദുഃഖനിവാരണം തുടങ്ങിയ ഫലങ്ങൾ ലഭ്യമാകുമെന്നാണ് വിശ്വാസം.
” ഓം കൃഷ്ണായ നമ :”
108 തവണ ചൊല്ലേണ്ട മൂലമന്ത്രം.

നാളികേരമുടയ്ക്കലും, എള്ള് തിരിയും പ്രത്യേക വഴിപാടുകൾ ആകുമ്പോൾ അയ്യപ്പ ഭഗവാന്റെ ഇഷ്ടപുഷ്പം ചെത്തിയാണ്. അരവണ, അപ്പം തുടങ്ങിയ നിവേദനങ്ങളും, നെയ്യഭിഷേകവും, ഭസ്മാഭിഷേകവും എന്നിവ അർപ്പിക്കുന്ന തിലൂടെ പാപനാശം, ശനി ദോഷ ശാന്തി തുടങ്ങിയവയാണ് ഫലങ്ങൾ.

“ഓം ഘ്രം നമഃ പരായ ഗോപ്ത്രേ ”
108തവണ ചൊല്ലേണ്ട മൂലമന്ത്രം.

ശ്രീ പരമശിവന് കൂവളത്തിലയാണ് പ്രധാനം. അഭിഷേകങ്ങളിൽ പ്രധാനം ധാരയും,
ഭസ്മാഭിഷേകവും മൃത്യുഞ്ജയഹോമം, രുദ്ര ഹോമവുമാണ്. ഈ ഹോമങ്ങളിലൂടെ ആയുരാരോഗ്യസൗഖ്യവും ഈശ്വരാധീനം, മനോ നിയന്ത്രണം എന്നിവയാണ് ഫലമെന്ന് വിശ്വാസം.
” ഓം നമ: ശിവായ”
ആണ് മൂലമന്ത്രം.

ചെത്തിയും,ചെമന്ന പൂക്കളുമാണ് സുബ്രഹ്മണ്യസ്വാമിയുടെ ഇഷ്ടപ്പെട്ട പുഷ്പങ്ങൾ. ഭസ്മം,പഞ്ചാമൃതം എന്നീ അഭിഷേകങ്ങളും പാൽ, പഞ്ചാമൃതം എന്നീ നിവേദ്യങ്ങളും സമർപ്പിക്കുന്നതിലൂടെ ശത്രുനാശം, സന്താനഭാഗ്യം വിഘ്നനാശം, ഉദ്യോഗലബ്ധി തുടങ്ങിയവയാണ് ഫലം.
“ഓം വചത്ഭുവേ നമഃ ”
108 തവണ ഉരുവിടേണ്ട മൂലമന്ത്രം.

മഹാലക്ഷ്മി വൈഷ്ണവസംബന്ധമായ എല്ലാ പുഷ്പങ്ങളും ഇഷ്ടപ്പെടുന്നു. ഐശ്വര്യവും, തേജസ്സും ലഭിക്കുന്നു ലക്ഷ്മി ദേവിക്ക് ശ്രീ സൂക്താർച്ചന നടത്തുന്നതിലൂടെ.

കുങ്കുമപ്പൂവാണ് ദുർഗ്ഗാദേവിക്ക് ഇഷ്ടപുഷ്പം. കൂട്ടുപായസം,പായസം എന്നീ നിവേദ്യ ങ്ങളും നാമാർച്ചന, ലളിത സഹസ്രനാമാർച്ചന, ത്രിശനി അർച്ചന സമർപ്പിക്കുന്ന
തിലൂടെ ഐശ്വര്യവർദ്ധനവ്, ദാമ്പത്യ സുഖം എന്നീ ഫലം ലഭിക്കുമെന്നാണ്.

ചെത്തിയും, ചെമ്പരത്തിയുമാണ് പാർവതി ദേവിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങൾ. ദേവിക്ക് ലളിത സഹസ്രനാമാർച്ചനയും, സ്വയംവരാർച്ചനയും നടത്തുന്നതിലൂടെ ദാമ്പത്യസുഖം, സന്താന സൗഖ്യം ലഭ്യമാകുമെന്നാണ് ഫലം.

സരസ്വതി ദേവിയുടെ ഇഷ്ടപുഷ്പം താമരയാണ്. അർച്ചന സരസ്വതി പുഷ്പാഞ്ജലിയും, നിവേദ്യം പഞ്ചാമൃതം, പഴം, ത്രിമധുരവുമാണ്. വിദ്യാഗുണമാണ് ഫലമെന്ന് വിശ്വാസം.

വെറ്റില മാല, കദളിപ്പഴം, ഉഴുന്നുവട എന്നീ നിവേദ്യങ്ങൾ ഹനുമാൻ സ്വാമിക്ക് അർപ്പിക്കുന്നതിലൂടെ ശനിദോഷശാന്തി, ഓജസ് എന്നിവ ലഭ്യമാകുമെന്നാണ് വിശ്വാസം.

വരാഹമൂർത്തിക്ക് ഇഷ്ട പുഷ്പം തുളസിയാണ്. അപ്പവും, നെയ്പായസവും നിവേദ്യം അർപ്പിക്കുന്നതിലൂടെ ശാന്തി, ധനലാഭം, വേദ പാണ്ഡിത്യം എന്നിവ ലഭിക്കുമെന്നാണ്..

കവുങ്ങിൻ പൂക്കുല നിവേദ്യവും, നൂറും പാലും അഭിഷേകവും സർപ്പ സൂക്ത പുഷ്പാഞ്ജലിയുമാണ് നാഗരാജാവ്, നാഗ എന്നിവർക്ക് അർച്ചന. ഫലം സർപ്പദോഷ ശാന്തിയും പ്രത്യേക വഴിപാട് ഉരുളി കമഴ്ത്തലുമാണ്.

പരശുരാമന് ഇഷ്ടപുഷ്പം രാമതുളസിയും നിവേദ്യം ശർക്കര പായസവുമാണ്. ഫലം പാപനാശവും ആയോധനകലകളിൽ വിജയവും, ശത്രുതാ നാശവുമാണ്.

ഭക്തിയോടെ ആദരപൂർവ്വം ഭഗവാന് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരിൽ ആത്മസംതൃപ്തിക്കായി ഇത്തരം വഴിപാടുകൾ നടത്തുന്നവരാണ് ഏറെപേരും. അവരവരുടെ വിശ്വാസം ഭക്തിയിലൂടെ ഭഗവാനു മുന്നിൽ വിവിധ രീതികളിൽ അർപ്പിക്കപ്പെടുന്നു.

ജിഷ ദിലീപ്, ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments