Thursday, December 26, 2024
Homeഅമേരിക്കഅന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനം ... ✍അഫ്‌സൽ ബഷീർ തൃക്കോമല

അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനം … ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. വാർത്തകൾ അന്വഷിക്കുന്നതിനിടയിൽ വിവിധ കാരണങ്ങളിൽ ജീവൻ നഷ്ടപെട്ടവർക്കും ജയിൽവാസം അനുഭവിക്കുന്നതുമായ പത്ര പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.

മാനവ രാശിയുടെ സംസ്കാരം ഉടലെടുത്തത് എഴുത്തിലും വായനയിൽ നിന്നുമാണ് .ആശയ വിനിമയത്തിനുള്ള പ്രധാന ഉപാധിയാണ് ഭാഷ .മെസൊപൊട്ടോമിയൻ സംസ്കാരമാണ് എഴുത്തിനും വായനക്കും തുടക്കം കുറിച്ചത് .കാലം പിന്നിട്ടപ്പോൾ അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും 1609 ജനുവരി 15 ന് “അവിസോ” എന്ന പേരിൽ ജൂലിയസ് അഡോൾഫ് മൊണ്സാഗ് ലോകത്താദ്യമായി പത്രം അടിച്ചു വിതരണം ചെയ്തു .എന്നാൽ ദി ഡയലി കോറന്റ്‌ എന്ന പേരിൽ ദൈവാരിക ഇംഗ്ലണ്ടിലാണ്‌ ആദ്യമായി പ്രസിദ്ധീകരിച്ചതെന്നും ഒരു പക്ഷം . 1690 ൽ അമേരിക്കയിൽ പത്ര പ്രസിദ്ധീകരണങ്ങൾ നിരധിയുണ്ടായിരുന്നു .ഇവയെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും അമേരിക്കയിൽ നൂറുക്കണക്കിന്‌ പത്രങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി .1928 ൽ ഭർത്താവിനെ കൊന്നതിനു വധ ശിക്ഷക്ക് വിധിക്കപെട്ട” റൂത് സ്‌നൈഡർ “എന്ന സ്ത്രീയുടെ ചിത്രമാണ് പത്ര ചരിത്രത്തിൽ ഇദം പ്രഥമമായി അച്ചടിച്ച് വന്നത് .ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച “ബംഗാൾ ഗസറ്റ്” ഇന്ഡ്യയിലെ ആദ്യതെ പത്രമാണ്.കേരളത്തിൽ നിന്നും “രാജ്യ സമാചാരം”എന്ന പത്രമാണ് ആദ്യമായി ആരംഭിച്ചത് .ചലപതി റാവു ആണ് ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവെന്നറിയപെടുന്നത് .

ഇന്ന് രൂപവും ഭാവവും മാറിയ പത്രങ്ങൾ പ്രാധാന്യത്തോടെ തന്നെ നില നില്ക്കുന്നു .കാരണം പത്ര വായനയിലെ ആനന്ദം ചാനൽ ചർച്ചകളിൽ നിന്നു ലഭിക്കുന്നില്ല എന്ന് വേണം കരുതാൻ .പക്ഷം പിടിക്കുകയും മൂല്യം നഷ്ടപ്പെടുത്തി പ്രവർത്തിക്കുകയും ചെയ്യുന്ന പത്ര പ്രവർത്തകർ ഒട്ടനവധിയാണ് .ഹണി ട്രാപ്പ്, പെയ്ഡ് ന്യൂസ്, എംബഡഡ് ജേര്‍ണലിസം, സിന്റിക്കേറ്റ് ജേര്‍ണലിസം എന്നീ ദുഷ്പ്രവണതകള്‍ മാധ്യമ പ്രവർത്തന രംഗം മലീമസമാക്കി .പണം വാങ്ങി വാർത്ത പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരിക്കാതിരിക്കുകയും. വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ ശാപം.

ഇന്ത്യയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകൻ മഹാത്മാ ഗാന്ധി തന്നെ ആയിരുന്നു .”ഹരിജൻ” ,”യങ് ഇന്ത്യ” ഒക്കെ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്നു .ഏതു തലമുറയിൽപെട്ട പത്ര പ്രവർത്തകർക്കും അദ്ദേഹത്തെ മാതൃകയാക്കാം. തങ്ങൾക്കിഷ്ടപെട്ട വാർത്തകൾ തെരഞ്ഞെടുത്തു നാലു പേരെയും തരപ്പെടുത്തി അന്തി ചർച്ച നടത്തുന്ന ചാനൽ പ്രവർത്തകർ സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ളെയെയും വക്കം അബ്ദുൽ ഖാദർ മൗലവിയെയും ഒന്നോർക്കുന്നതു നല്ലതാണ് .പത്ര പ്രവർത്തകർക്ക് ജനങ്ങളുടെ ഇടയിൽ അത്ര നല്ല പരിഗണന ലഭിക്കാത്തതിന്റെ പ്രധാന കാരണം ഇക്കൂട്ടർ പലപ്പോഴും ജനത്തെ വെല്ലു വിളിക്കുന്നതായി തോന്നുന്നത് കൊണ്ടാണ് .വർത്തമാന പത്രം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആനുകാലിക വിഷയങ്ങളിലൂന്നി സത്യസന്ധമായ വാർത്തകൾ കണ്ടെത്തി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് .കൂടാതെ ജാതി രാഷ്ടീയ വ്യക്തി താല്പര്യങ്ങൾ ഓഴിവാക്കി പക്ഷം പിടിക്കാതെ പ്രവർത്തിക്കാൻ കഴിയണം . “പത്രങ്ങള്‍ ഭൂമിക്കുവേണ്ടി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.പാരിസ്ഥിതിക പ്രതിസന്ധികാലത്തെ മാധ്യമപ്രവര്‍ത്തനം എന്നത് പ്രധാന അജണ്ടയുമാണ് . ഭൂ പ്രകൃതിയും കാലാവസ്ഥയും മാത്രമല്ല പ്രകൃതിയുടെയോ ആവാസ വ്യവസ്ഥകളുടെയോ സന്തുലിതാവസ്ഥയും പ്രാപഞ്ചികപ്രതിഭാസങ്ങളുടെ സമയക്രമവും തെറ്റുമ്പോള്‍ മാധ്യമ സമീപനങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുന്നു.
എന്നാൽ ആധുനിക കാലത്തു പത്രങ്ങളും പത്ര പ്രവത്തനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളിലേക്കു മാറുമ്പോൾ വായനക്കാരന്റെ മുൻപിൽ
ഉടനടി വാർത്തകൾ തത്സമയമെത്തുന്നു എന്നത് വലിയ ചുവടു വെപ്പാണ് .

1787 ല്‍ എഡ്മണ്ട് ബര്‍ക്കായിരുന്നു “ഫോർത്ത് എസ്റ്റേറ്റ്’ “എന്ന് പത്രങ്ങളെ ആദ്യം വിശേഷിപ്പിച്ചത് .1996 ല്‍ ജെഫ്രി ആര്‍ച്ചര്‍ രചിച്ച നോവല്‍ ‘ഫോര്‍ത്ത് എസ്റ്റേറ്റ്’” എന്ന ഗ്രന്ഥം ഓരോ മാധ്യമ പ്രവർത്തകനുമുള്ള താക്കീതാണ് . മാധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ 2021 ൽ 293 പത്രപ്രവര്‍ത്തകര്‍ ജയിലില്‍ പോയി. 55പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ മാത്രം കൊല്ലപ്പെട്ടത് പ്രമുഖരായ 5 പത്ര പ്രവർത്തകരാണ് .അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് “റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്” എന്ന സംഘടന വിവിധരാജ്യങ്ങളിലെ പത്ര സ്വാതന്ത്ര്യത്തിന്റെ നില പരിശോധിക്കുമ്പോൾ ആഗോളസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ് എന്ന ലജ്ജാകരമായ അവസ്ഥ ഇന്ത്യൻ ജനതയ്ക്ക് താങ്ങാവുന്നതാണോ? ആകെയുള്ള  180 രാജ്യങ്ങളില്‍. നമുക്ക് താഴെ 19 രാജ്യങ്ങള്‍ ഏറ്റവും താഴെ ഉത്തര കൊറിയ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ഇത്തരം ഒരവസ്ഥ വലിയ വെല്ലുവിളിയാണ്.

ഇന്ത്യന്‍ ഭരണഘടനയില്‍ Article 19 ല്‍ പൗരനുള്ള അഭിപ്രായ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുണ്ട് . എന്നാൽ മാധ്യമ സ്വാതന്ത്ര്യം എന്ന വാക്ക് ഇന്ത്യൻ ഭരണഘടന എടുത്തു എവിടേയും പറയുന്നില്ല.അക്കാരണം കൊണ്ട് തന്നെ ഓരോ പൗരനുമുള്ള അഭ്പ്രായ സ്വാതന്ത്ര്യം മാത്രമേ പത്രപ്രവർത്തകർക്കുമുള്ളൂ എന്ന് പത്ര പ്രവർത്തകരും പൊതു ജനവും തിരിച്ചറിയേണ്ടതുണ്ട് എന്നതും ഓർമ്മിക്കപ്പെടണം.

സഞ്ജീവനി മാസികയുടെ അസോസിയേറ്റ് എഡിറ്റർ ആയി തുടങ്ങി നിരവധി പ്രസിദ്ധീകരങ്ങളിൽ എഴുതി ആഗോള മലയാളികൾ കേവലം രണ്ടു വർഷങ്ങൾ കൊണ്ട് നെഞ്ചിലേറ്റിയ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “മലയാളി മനസ്” ഓൺലൈൻ ദിന പത്രത്തിന്റെ ഭാഗമായ വിനീതനായ ഞാനും ഈ
രംഗത്ത് ലാഭേച്ഛയില്ലാതെ സജീവമായി പ്രവർത്തിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു. ..

പത്ര സ്വാതന്ത്ര്യ ദിനാശംസളോടെ ….

അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments