കാൽഗരി : ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ്ബിന്റെ ആൽബെർട്ട ചാപ്റ്ററിനു പുതിയ നേതൃത്വം .
നാഷണൽ പ്രസിഡന്റ് ശ്രീ ആസാദ് ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ , കാൽഗരിയിലെ സാമൂഹ്യ , സാംസ്കാരിക രംഗങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന ചാക്കോ വർഗീസിന്റെ ( എക്സൽ വര്ഗീസ്) ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
തുടർന്ന് ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ്ബിന്റെ ആൽബെർട്ട ചാപ്റ്ററിൻറെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോക്ടർ സിനി മാത്യു ജോൺ (പ്രസിഡന്റ് ), അബി നെല്ലിക്കൽ (വൈസ് പ്രസിഡന്റ്), ജോബി .സി. എബ്രഹാം (സെക്രട്ടറി ), രാജീവ് ചിത്രഭാനു (ജോയിന്റ് സെക്രട്ടറി ), ജോൺസൻ കുരുവിള (ട്രെഷറർ ) എന്നിവരെയും , തോമസ് പുല്ലുക്കാടൻ ,സന്ദീപ് അലക്സാണ്ടർ , ഡോക്ടർ . ആൻ എബ്രഹാം , വിവിക് ഇരുമ്പഴി , ജി . രാജീവ് നായർ എന്നിവർ വിവിധ അഡ്വൈസറി കമ്മിറ്റിയിലേക്കും. ജിജി പടമാടാൻ, ആന്റണി സ്റ്റാലിൻ ബാവകാട് , ഷാഹിത റഫീഖ് ,ബിനോജ് മേനോൻ കുറുവായിൽ , ജയ്മോൻ , മാണി ജോയ് എന്നിവരെ ചാപ്റ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു .
അതിനുശേഷം 2025 ൻറെ കർമ്മ പരിപാടികളെക്കുറിച്ചും , മെയ് 3 ,4, 5 തീയതികളിൽ വുഡ്‌ലാൻഡ്‌സ് ഇൻ , പോകണോസ് , പെൻസിൽവാനിയയിൽ നടക്കുന്ന പത്താമത് മീഡിയ കോൺഫറസിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു .
ചടങ്ങിൽ IAPC ബോർഡ് സെക്രട്ടറി ജിൻസ്മോൻ സക്കറിയ ,വൈസ് ചെയർമാൻ ഡോക്ടർ . മാത്യു ജോയ്‌സ് , ഡയറക്ടർ ബോർഡ് അംഗങ്ങളായ പി .വി . ബൈജു , ജോസഫ് ജോൺ കാൽഗരി, ഷാൻ ജസ്റ്റസ് , റിജേഷ് പീറ്റർ , നോബിൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.