Logo Below Image
Monday, June 23, 2025
Logo Below Image
Homeഅമേരിക്കഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ-ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച്ച 14ന് സംവദിയ്ക്കും

ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ-ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച്ച 14ന് സംവദിയ്ക്കും

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഏപ്രിൽ 14 ഞായറാഴ്ച്ച, വൈകുന്നേരം 4 മണിയ്ക്ക്, സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115), ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ “2024-2025 -പ്രവർത്തന വർഷങ്ങളുടെ” ഉദ്ഘാടന സമ്മേളനത്തിൽ, ഡോ. കലാ അശോകിൻ്റെ ടീമിൽ ഫൊക്കാനാ ട്രഷറാർ സ്ഥാനത്തേയ്ക്ക് പമ്പാ മലയാളി അസ്സോസ്സിയേഷനിൽ നിന്നു മത്സരിക്കുന്ന രാജൻ സാമുവേൽ, ഫൊക്കാനാ നാഷണൽ കമ്മിറ്റിയിലേയ്ക്ക് മത്സരിയ്ക്കുന്ന റോണി വർഗീസ്, ഡോ. സജിമോൻ ആൻ്റണിയുടെ ടീമിൽ ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് ട്രഷറാർ സ്ഥാനത്തേയ്ക്ക് മാപ് മലയാളി അസ്സോസിയേഷനിൽ നിന്ന് മത്സരിയ്ക്കുന്ന മിലി ഫിലിപ്, ബേബി മണക്കുന്നേലിൻ്റെ ടീമിൽ ഫോമാവൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മാപ് മലയാളി അസ്സോസിയേഷനിൽ നിന്ന് മത്സരിയ്ക്കുന്ന ഷാലൂ മത്യൂ പുന്നൂസ് എന്നിവർ സംവദിയ്ക്കും.

ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ; പ്രമുഖ മാദ്ധ്യമമായ ഈ മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാനാ യുവനേതാവായ ഡോ. സജിമോൻ അൻ്റണി, പ്രശസ്ത നർത്തകി നിമ്മീ ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികൾ, ഫൊക്കാനാ-ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥപന അധിപന്മാരും കലാ സാമൂഹ്യ പ്രവർത്തകരും, വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസൻ്റേറ്റിവ് ജാറെഡ് സോളമൻ, 172 ഡിസ്ട്രിക്റ്റ് മത്സരാർഥി എയ്സാക് ഗിൽ എന്നിവരും, പ്രശസ്തരായഎഴുത്തുകാരും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാമൂഹ്യപ്രഭകൊണ്ട് സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ പി സി എൻ ഏ യുടെ ആദ്യചാപ്ടറുകളിൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രമുഖമാണ്.

കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട്‌ (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ