ഫിലഡൽഫിയ: ഫിലഡൽഫിയയിലെ ഹോംസ്ബർഗ് സെക്ഷനിൽ വെള്ളിയാഴ്ച രാത്രി മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഷിബിൻ സോണി (17) യുടെ പൊതുദർശനവും, സംസ്ക്കാര ശുശ്രൂഷകളും ജൂൺ 06 ന് വ്യാഴാഴ്ച (നാളെ) രാവിലെ 09:15 മുതൽ 12:15 വരെയുള്ള സമയങ്ങളിൽ ഫിലഡൽഫിയ ലെവിക്ക് സ്ട്രീറ്റിലുള്ള ബെഥേൽ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും. (532 Levick St, Philadelphia, PA 19111) അതിനെത്തുടർന്ന്, 12: 45 ന് ലോൺവ്യൂ സെമിത്തേരിയിൽ (Lawnview Cemetery, 500 Huntingdon Pike, Jenkintown, PA 19046) സംസ്ക്കാരവും നടക്കും.
സംസ്ക്കാര ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ കാണുവാൻ:
https://www.youtube.com/c/Theaerodigitalstudio/live
https://aerodigitalstudio.com/live/