Thursday, December 26, 2024
Homeഅമേരിക്കഫൊക്കാനയുടെ ഓണാശംസകൾ

ഫൊക്കാനയുടെ ഓണാശംസകൾ

ശ്രീകുമാർ ഉണ്ണിത്താൻ

ഇതാ മറ്റൊരു ഓണക്കാലം കുടി വന്നുഎത്തുകയായി . മലയാളി എവിടെ ആയാലും ഓണം എന്ന ഉത്സവം മറക്കില്ല . ലോകം ഉള്ളിടത്തോളം കാലം മലയാളി മറക്കാത്ത ഒരാഘോഷം പൊന്നോണമായിരിക്കും. ലോകം ഓണത്തിനായി തയാറെടുത്തു നില്‍ക്കുന്നു. തിരുമുറ്റത്ത് തിരുവോണപ്പൂക്കളം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഓരോ മലയാളിയും.

ഓണം ഏതൊരു മലയാളിക്കും ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓണത്തിന്റെ ഓരോ ഓര്‍മ്മകള്‍ക്കും ഒരായിരം കഥകള്‍ പറയാനുണ്ടാവും എന്നുള്ളതാണ്. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും എല്ലാം ഓരോ മലയാളിക്കും നന്മയുടെ പാഠങ്ങള്‍ തുറക്കുന്നതാണ്. ഓണം ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ്. അത് തന്നെയാണ്

നാട്ടിലും വീട്ടിലും ആരവങ്ങള്‍ ഉയര്‍ത്തി വീണ്ടും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുന്നു. മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.ഒരു പിടി നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് തുമ്പപ്പൂക്കളും തുമ്പിതുള്ളലുമായി ഒരു പൊന്നോണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്.

ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്

ഓണം എന്ന സങ്കൽപ്പം മലയാളികളിലേക്ക് പടർന്ന് കയറിയത് നുറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. പഴഞ്ചൊല്ലുകൾ പോലെ ഓണത്തിനെ ചുറ്റിപറ്റി എത്രയോ കഥകൾ.നാം നമ്മുടെ മുൻ തലമുറയിൽ നിന്നും, അവർ അവരുടെ മുൻ തലമുറയിൽ നിന്നും, അങ്ങനെ അങ്ങനെ തലമുറകളായി പഠിച്ച ആ കഥ. ഇന്നും നാം മുന്നോട്ട്‌ കൊണ്ടുപോകുന്നു . എവിടെയൊക്കെയോ ഒരു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , ഒരുമയുടെയും പച്ചപ്പുമായി ഓണം നമ്മെ തലോടുകയും ചെയ്യുന്നു

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണക്കാലത്ത് നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും ആരോഗ്യവും നന്മയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ഓണാശംസകള്‍ നേരുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments