Wednesday, December 25, 2024
Homeഅമേരിക്കഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു

ഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവിൽ യുവജന പ്രതിനിധിയായി സ്റ്റാറ്റൻ ഐലൻ്റിൽ നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്നേഹയുടെ മത്സരം. സഹപ്രവർത്തകരെ ഒപ്പം നിർത്തുകയും അവർക്കായി വേദികൾ നൽകുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർത്ഥിയാകുവാൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് സ്നേഹ തോമസ് പറഞ്ഞു. അത്രത്തോളം പ്രൊഫഷണലായ ടീം ലെഗസിക്കൊപ്പം ആതുര സേവന പ്രവർത്തക കൂടിയായ സ്നേഹ തോമസ് കടന്നുവരുന്നത് ഫൊക്കാനയ്ക്ക് ഒരു മുതൽക്കൂട്ടാവും.

1987 ൽ അമേരിക്കയിലെത്തിയ പ്രിൻസിൻ്റേയും അനു തോമസിൻ്റേയും മകളായ സ്നേഹ തോമസ് സെറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസിൽ ബിരുദം നേടി. തുടർന്ന് വാഗ്നർ കോളജിൽ നിന്ന് നേഴ്സിംഗിൽ ബിരുദം നേടി.

ചെറുപ്പം മുതൽ നേതൃത്വ ബോധത്തിൽ ശ്രദ്ധ നൽകിയിരുന്ന സ്നേഹ സ്കൂൾ ക്ലബ്ബ് ക്യാപ്റ്റനായിരുന്നു. കൂടാതെ, പള്ളിയിലെ നിരവധി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ചർച്ച് ഗായക സംഘത്തിലും ബാസ്ക്കറ്റ് മ്പോൾ ടീമിലും സജീവമായിരുന്നു. സാമൂഹ്യ പ്രവർത്തനത്തനത്തിൻ്റേയും , സ്വന്തം വളർച്ചയുടെയും ഭാഗമായി കേക്ക് നിർമ്മാണം , മധുര പലഹാര നിർമ്മാണം എന്നിവയുടെ ഒരു ബിസ്സിനസായി ആരംഭിച്ചു. നേഴ്സ് എന്ന നിലയിൽ തൻ്റെ രോഗികൾക്ക് നൽകുന്ന പരിഗണയും നേതൃത്വപരമായ പങ്കും വളരെ പ്രത്യേകത ഉള്ളതാണ്. രോഗികളുടെ ക്ഷേമത്തിനായി വാദിക്കുകയും അവരെ സേവിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള യുവജനങ്ങളുടെ സാന്നിദ്ധ്യമാണ് ഫൊക്കാനയുടെ ശക്തി.

ആത്മാർത്ഥതയോടെ സാമൂഹ്യ സേവന രംഗത്തെത്തിയ സ്നേഹയെ ടീം ലെഗസിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോഗ്യവും മനസ്സുമുള്ള പ്രവത്തന ശേഷിയുമുളള സ്നേഹ തോമസിനെ ഫൊക്കാനയ്ക്ക് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഫൊക്കാന 2024 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥി ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ ,നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി , ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത്‌ , വരുൺ നായർ , റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം യൂത്ത് കോഓർഡിനേറ്റർ ആയ ക്രിസ്‌ല ലാൽ എന്നിവര്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments