Logo Below Image
Wednesday, June 25, 2025
Logo Below Image
Homeഅമേരിക്കഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി.

ഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി.

-ഉമ്മൻ കാപ്പിൽ

ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ഒരു മികച്ച ആത്മീയ അനുഭവം പകർന്നു നൽകുന്നതിനായി കോൺഫറൻസ് ഗായകസംഘം സജ്ജമായി. മിഡ്‌ലൻഡ്‌ പാർക്ക് സെയിന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ.ഡോ.ബാബു കെ. മാത്യുവിൻറെ നേതൃത്വത്തിലുള്ള ഗായകസംഘം അവസാന ഘട്ട പരിശീലനത്തിലാണ്

ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനുമായ ബാബു അച്ചന്റെ നേതൃത്വം പുതുമയാർന്ന സംഗീതാനുഭവം കോൺഫറൻസിൽ നല്കുമെന്നുറപ്പാണ്.

വിശ്വാസികളുടെ പങ്കാളിത്തം ഓർത്തഡോക്സ് ആരാധനയുടെ മുഖമുദ്രയാണ്. പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുവാൻ ഗായകസംഘത്തിന്റെ നേതൃത്വം സഹായകരമാവും. ഗായകസംഘം നൽകുന്ന സംഗീതത്തിൻ്റെ ശക്തി, ആരാധനയ്ക്കും പ്രബോധനത്തിനുമുള്ള സുപ്രധാന ഉപകരണമായി മാറും.

മിഡ്‌ലൻഡ്‌ പാർക്ക് സെയിന്റ് സ്റ്റീഫൻസ്, മൌണ്ട് ഒലിവ് സെയിന്റ് തോമസ് , ലിൻഡൻ സെയിന്റ് മേരീസ്, ക്ലിഫ്‌ടൺ സെയിന്റ് ഗ്രീഗോറിയോസ്, നോർത്ത് പ്ലെയിൻഫീൽഡ് സെയിന്റ്സ്‌ ബസേലിയോസ്-ഗ്രീഗോറിയോസ് എന്നീ ഓർത്തഡോൿസ് ഇടവകകളിൽ നിന്നുള്ള ഗായകർ മലയാളം, ഇംഗ്ലീഷ്, എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കാനാണ് തയ്യാറെടുക്കുന്നത്.

2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ