Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കഫിലഡൽഫിയ സീറോമലബാർ പള്ളിയിൽ വർണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ഫിലഡൽഫിയ സീറോമലബാർ പള്ളിയിൽ വർണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ജോസ് മാളേയ്ക്കൽ

ഫിലാഡൽഫിയ: ഏതുതരത്തിലുള്ള ഒത്തുചേരലുകളും, കൂടിവരവുകളും കുടുംബത്തിലായാലും, ഇടവകാസമൂഹത്തിലായാലും അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും, സ്നേഹവും, പരസ്പ‌രസഹകരണവും ഊട്ടിയുറപ്പിന്നതിന് സഹായിക്കും.

സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസിസമൂഹം ഒന്നുചേർന്ന് അഗാപ്പെ 2024 എന്ന പേര് വിളിക്കുന്ന പാരീഷ് ഫാമിലി നൈറ്റ് ആഘോഷിച്ചപ്പോൾ അതിലൂടെ കൈവന്നത് പരസ്‌പര പരിചയപ്പെടലും, സൗഹൃദം പുതുക്കലും, സ്നേഹം പങ്കുവയ്ക്കലും. ദൈവദത്തമായ കലാവാസനകൾ മറ്റുള്ളവരുടെ ആസ്വാദനത്തിനായി സ്റ്റേജിലവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ആനന്ദം ഒന്നു വേറെ തന്നെ. വാർഷികഫാമിലി നൈറ്റ് ആഘോഷം ജനപങ്കാളിത്തം, സമയനിഷ്‌ഠ, അവതരിപ്പിച്ച കലാപരിപാടികളുടെ വൈവിധ്യം, ഗുണമേന്മ, നയനമനോഹരമായ രംഗപടങ്ങൾ എിവയാൽ ശ്രദ്ധേയമായി.

നവംബർ 23 ശനിയാഴ്ച്ച വൈകുന്നേരേം അഞ്ചരമണിയ്ക്ക് കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ജോസ് തോമസ്, ജെറി കുരുവിള, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ, പാരീഷ് കൗസിൽ അംഗങ്ങൾ, റവ. ഫാ. റിനേഴ്‌സ് കോയിക്കലോട്ട്, റവ. ഫാ. വർഗീസ് സ്രാംബിക്കൽ, ബഹുമാനപ്പെട്ട സി. എം. സി. സിസ്റ്റേഴ്‌സ്, ഇടവകാസമൂഹം എിവരെ സാക്ഷിയാക്കി ആലുവാ മംഗലപ്പുഴ സെ. ജോസഫ് പൊന്തിഫിക്കൽ സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ പാലമൂറിൽ, വികാരി റവ. ഡോ. ജോർജ് ദാനവേലിൽ എിവർ ഐക്യത്തിന്റെ പ്രതീകമായി ഒരു തിരി മാത്രം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം ദാനവേലിൽ അച്ചൻ നൽകി.

ഇടവകയിലെ 12 കുടുംബ യൂണിറ്റുകളും, ഭക്തസംഘടനകളായ എസ്. എം. സി. സി, സെ. വിൻസന്റ് ഡി പോൾ, യുവജനകൂട്ടായ്‌മകൾ, മരിയൻ മദേഴ്‌സ് എിവർ കോമഡി സ്ക‌ിറ്റ്, ലഘുനാടകം, കിടിലൻ നൃത്തങ്ങൾ, സമൂഹഗാനം എിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

2024 ലെ പ്രധാന സംഭവങ്ങൾ ചിത്രസഹായത്തോടെ കോർത്തിണക്കി ജോസ് തോമസ് സംഗീത മധുരമായി അവതരിപ്പിച്ച നന്ദിയുടെ ഒരു വർഷം എന്ന സ്ലൈഡ് ഷോ ഹൃദ്യമായിരുന്നു.

ഇടവകാംഗങ്ങളുടെ വിവരങ്ങളും, കുടുംബഫേട്ടോയും, ഇടവകയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ വിവരണങ്ങളും, ചിത്രങ്ങളും ഉൾപ്പെടുത്തി അഞ്ചുവർഷത്തിലൊരിക്കൽ പ്രസിദ്ധികരിക്കുന്ന പാരീഷ് ഡയറക്ടറിയുടെ പ്രകാശനവും തദവസരത്തിൽ നടന്നു.

ഇടവകയിൽ പുതുതായി രജിസ്റ്റർ ചെയ്‌ത കുടുംബങ്ങളെയും, വിവാഹജീവിതത്തിൻ്റെ 25, 50, 60 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെയും, തദവസരത്തിൽ ആദരിച്ചു. റാഫിൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാർക്ക് സമ്മാനങ്ങൾ ലഭിച്ചു.

ഇരുപതിലധികം വർഷങ്ങളായി ആത്മാർത്ഥമായി അൾത്താരശുശ്രൂഷ നിർവഹിക്കുന്ന ജോസഫ് വർഗീസ് (സിബിച്ചൻ), പാരീഷ് സെക്രട്ടറിയും അക്കൗണ്ടന്റുമായ ടോം പാറ്റാനിയിൽ, 10 വർഷം ചീഫ് എഡിറ്റർ എന്ന നിലയിൽ മുടക്കംവരാതെ എല്ലാമാസവും പാരീഷ് ന്യൂസ്‌ലെറ്റർ പ്രസിദ്ധീകരിക്കുന്നതിന് മേൽനോട്ടം വഹിച്ച ജോസ് തോമസ് എന്നിവരെ തദവസരത്തിൽ ആദരിച്ചു. ആധുനിക ടെലിവിഷൻ ഷോകളിൽ കാണുന്നതുപോലുള്ള പശ്ചാത്തല ദൃശ്യവിസ്മയങ്ങൾ കംപ്യൂട്ടർ സങ്കേതികവിദ്യയുടെ സഹായത്താൽ കലാപരമായ ഡിസൈനുകൾ സമഞ്ജസമായി സമന്വയിപ്പിച്ച് സ്റ്റേജിന് മിഴിവേകിയ വീഡിയോവാൾ കലാസന്ധ്യയ്ക്ക് മിഴിവേകി.

ഫോട്ടാ: ജോസ് തോമസ്

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ