Logo Below Image
Monday, June 23, 2025
Logo Below Image
Homeഅമേരിക്ക" കാലം പറഞ്ഞ കഥ സിറ്റിട്രാഫിക്" 19 - ന് ചിത്രീകരണം തുടങ്ങുന്നു .

” കാലം പറഞ്ഞ കഥ സിറ്റിട്രാഫിക്” 19 – ന് ചിത്രീകരണം തുടങ്ങുന്നു .

അയ്മനം സാജൻ,  പി.ആർ.ഒ

കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ, മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയവുമായി “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “.. എന്ന ചലച്ചിത്രം കടന്നുവരുന്നു. കരുന്നാഗപ്പള്ളി നാടകശാല ഇന്റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, “ചിലപ്പോൾ പെൺകുട്ടി”, “ഇടതു വലത് തിരിഞ്ഞു “തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാട് ആണ്.

ജീവിതം ആഘോഷം ആക്കുകയും,ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും,നടുവിൽ സ്വയം ഇല്ലാതാകുകയും, മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിന്റെ സിനിമയാണ്
.”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്.”

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല, കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്. റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്, ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നതും, ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും.

നാടകശാല ഇൻറർനാഷണൽ മൂവീസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”.
കോവിഡ് കാലത്ത് നാടകക്കാർക്കു വേണ്ടി, “ഇടതു വലതു തിരിഞ്ഞു “എന്ന ഒ.റ്റി.റ്റി ചിത്രം നിർമ്മിച്ചു.നാടക സാംസ്കാരിക രംഗത്തുള്ള പ്രമുഖരെ അണിനിരത്തിയ ഈ ചിത്രം ശ്രദ്ധേയമായിരുന്നു.

പുതിയ തലമുറ നാശത്തിന്റെ കൊടും കാടുകളിലേക്ക് പ്രവേശിക്കുമ്പോൾ അരുത് മക്കളെ തെറ്റുകളിലേക്ക് പോകല്ലേ എന്ന സന്ദേശം ഉയർത്തിക്കാട്ടി, പുതിയ ചിത്രത്തിലൂടെ കേരളത്തിൽ ഇടം നേടാനാണ്, പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്.

വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് അജയ് രവി സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖർ ആലപിക്കുന്നു.
ഛായാഗ്രഹണം- വിനോദ് ജി മധു, എഡിറ്റിംഗ് – വിഷ്ണു ഗോപിനാഥ്,പ്രൊഡക്ഷൻ കൺട്രോളർ – പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാനവാസ് കമ്പികീഴിൽ , ചമയം -സുധീഷ് നാരായണൻ, നിശ്ചലച്ഛയാഗ്രഹണം – അബാ മോഹൻ, സ്റ്റണ്ട് – ബ്രൂസിലി രാജേഷ്,പി.ആർ.ഒ – അയ്മനം സാജൻ

പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ് നായകൻ ആകുന്നു.
ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ ബാലതാരം ആയിരുന്ന ഡോ.സാന്ദ്ര നായികയാകുന്നു. ജയൻ ചേർത്തല, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , വേണു അമ്പലപ്പുഴ തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കും. മെയ് 19ന് കരുനാഗപ്പള്ളി, കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.

– അയ്മനം സാജൻ,  പി.ആർ.ഒ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ