Thursday, December 26, 2024
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം ചെറുകഥ മത്സരം നടത്തുന്നു

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം ചെറുകഥ മത്സരം നടത്തുന്നു

മാർച്ച്‌ 2 ന് നടത്തുന്ന അന്താരാഷ്ട്ര.വനിതാ ദിനാഘോഷത്തിൽ വനിതകൾക്കായി ചെറുകഥ മത്സരം നടത്തുന്നു. മാർച്ച്‌ 2 ശനിയാഴ്ച മോർട്ടൻ ഗ്രോവ് സ്. മേരീസ്‌ ക്നാനായ ചര്ച്ച് ഓഡിറ്ററിയത്തിൽ 3 മണിക് മത്സരം ആരംഭിക്കും.
കഥയുടെ വിഷയം അര മണിക്കൂർ മുൻപ് നൽകും. അവരവർക്കു ഇഷ്ടമുള്ള രീതിയിൽ കഥ എഴുതി സമർപ്പിക്കാവുന്നതാണ്. നിന്നുപോയ സർഗാവാസനകൾ തൊട്ടുണർത്തുന്നതിനുള്ള അവസരമായി ഈ മത്സരം ഉപയോഗപ്പെടുത്തണമെന്ന് CMA വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു

വെജിറ്റബിൾ ഫ്രൂട്ട് കാർവിങ് ഫ്ലവർ അറേഞ്ച്മെന്റ്. സാരീ ഉടുക്കൽ മത്സരം എന്നിവയും അന്നേ ദിവസം നടത്തപെടുന്നതാണ്.
അമ്മയുംമക്കളും ചേർന്നുള്ള കലാപരിപാടികൾ സമൂഹഗാനം ഒപ്പന ഗ്രൂപ്പ്‌ ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടി കൾ പൊതു സമ്മേളനത്തിനു ശേഷം നടത്തപെടുന്നതായിരിക്കും.

എല്ലാവർക്കും കുടംബ സമേതം പങ്കെടുവുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്റെ വർണ്ണ ശബള മായ ഈ ആഘോഷത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി CMA ബോർഡ്‌ മെംബേർസ് അറിയിച്ചു.

ആല്‍വിന്‍ ഷിക്കോര്‍

RELATED ARTICLES

Most Popular

Recent Comments