ആനന്ദത്തോട് വാ പോയിടാം
താരതൻ പാതനോക്കി ചെന്നിടാം
ബേദലഹേമിൽ പുല്ലിൻ കൂടതിൽ
രാജാധിരാജനെകൺ പാർത്തിടാം.
(ആനന്ദത്തോടെ വാ…)
സ്തോത്രഗീതം പാടിടാം
കാഴ്ച വച്ചു വണങ്ങിടാം
യേശുവിൻ കടാക്ഷമേറ്റു
പാപമുക്തിവരുത്തിടാം.(2)
(ആനന്ദത്തോടെ വാ…)
ക്രിസ്തുമാർഗ്ഗമറിഞ്ഞിടാം
രക്ഷനേടി മടങ്ങിടാം
രക്ഷകൻ പിറന്ന വാർത്ത
പൃത്വിയിൽ പരത്തിടാം(2)
(ആനന്ദത്തോടെ വാ…)