ബ്രസ്സൽസ് ; യൂറോപ്യൻ കമീഷൻ സഹായ പാക്കേജിന്റെ രണ്ടാംഘട്ടമായി പലസ്തീൻ അതോറിറ്റിക്ക് 226 കോടിയും യുഎൻ അഭയാർഥി ഏജൻസിക്ക് 144 കോടിയും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
പലസ്തീൻ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകുന്നതിനാണ് പലസ്തീൻ അതോറിറ്റിക്ക് തുക അനുവദിക്കുന്നത്. ഡിസംബറിൽ അംഗീകരിച്ച സഹായ പാക്കേജായ 1000 കോടി രൂപയുടെ രണ്ടാം ഗഡുവാണ് ഈ തുക.