Sunday, December 29, 2024
Homeഅമേരിക്കവിമാനത്തില്‍ നിന്ന് പുകയുടെ ദുര്‍ഗന്ധം; UAE നിന്നുള്ള വിമാനം വൈകി.

വിമാനത്തില്‍ നിന്ന് പുകയുടെ ദുര്‍ഗന്ധം; UAE നിന്നുള്ള വിമാനം വൈകി.

ദുബായ്: വിമാനത്തില്‍ പുകയുടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം വൈകി. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം ദുബായില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ യാത്രക്കാര്‍ ഭക്ഷണ സംഭരണ മേഖലയില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം വമിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഇത് ജീവനക്കാരിലും യാത്രക്കാരിലും ആശങ്കയുണ്ടാക്കി. ദുബായ് വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചു. ശേഷം വിമാനത്തിനുള്ളിലെ പുക കണ്ടെത്തുകയും അത് ഒഴിവാക്കുകയും ചെയ്തു. വിമാന ജീവനക്കാരുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം വിമാനം ഇസ്ലാമാബാദിലേക്ക് പുറപ്പെടാന്‍ അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments