Thursday, December 26, 2024
Homeഅമേരിക്കറീല്‍സ് പരസ്പരം പങ്കുവെക്കുന്നവരാണോ ? നിങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാം ബ്ലെന്‍ഡ് ഫീച്ചര്‍ ഒരുങ്ങുന്നു.

റീല്‍സ് പരസ്പരം പങ്കുവെക്കുന്നവരാണോ ? നിങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാം ബ്ലെന്‍ഡ് ഫീച്ചര്‍ ഒരുങ്ങുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം പങ്കുവെക്കാത്തവര്‍ വിരളമായിരിക്കും നിങ്ങള്‍ക്കിടയില്‍. ഇഷ്ടപ്പെട്ടൊരു റീല്‍സ് കണ്ടാല്‍ അതില്‍ കാണുന്ന തമാശയും, സന്തോഷവും, ആശ്ചര്യവുമെല്ലാം ആ നിമിഷം തന്നെ ഇഷ്ടപ്പെട്ടൊരു സുഹൃത്തിന് അയക്കുന്നവരായിരിക്കും പലരും. ഇന്‍സ്റ്റാഗ്രാം ഇന്‍ബോക്‌സ് എടുത്താല്‍ ഇത്തരത്തില്‍ റീലുകള്‍ മാത്രം പരസ്പരം പങ്കുവെക്കുന്ന ചാറ്റുകളുടെ പട്ടിക തന്നെ കാണാം. ഇപ്പോഴിതാ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെടാനിടയുള്ള റീല്‍സുകള്‍ എളുപ്പം കാമാനാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.

“ബ്ലെന്‍ഡ് (Blend) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡെവലപ്പറായ അലസാന്‍ഡ്രോ പലൂസിയാണ് എക്‌സില്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ ഫീച്ചര്‍ വഴി ഉപഭോക്താവിനും അയാളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ട റീലുകള്‍ മാത്രം കാണുന്ന ഒരു പ്രത്യേക ഫീഡ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കും. ഇരുവരും പരസ്പരം അയച്ച റീലുകളുടെയും ഇരുവരും ലൈക്ക് ചെയ്ത റീലുകളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീഡില്‍ റീലുകള്‍ പ്രദര്‍ശിപ്പിക്കുക.

സ്‌പോട്ടിഫൈയിലെ ബ്ലെന്‍ഡ് ഫീച്ചറിന് സമാനമാണിത്. രണ്ട് വ്യക്തികളുടെ റീല്‍സ് താല്‍പര്യങ്ങളെ കൂട്ടിയിണക്കുകയാണിവിടെ. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട റീലുകള്‍ ഒന്നിച്ച് ആസ്വദിക്കാനാവും.

ഈ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്വകാര്യവും കസ്റ്റമൈസ് ചെയ്യാനാകുന്നതുമായ ഫീഡ് ആയിരിക്കും ഇതെന്നാണ് പുറത്തുവന്ന സ്‌ക്രീന്‍ഷോട്ട് നല്‍കുന്ന സൂചന. ഇഷ്ടാനുസരണം ബ്ലെന്‍ഡ് ഫീച്ചര്‍ ഉപയോഗിക്കാനും പുറത്തുവരാനും ഇതില്‍ സാധിക്കുമെന്നാണ് കരുതുന്നത്.

അതേസമയം ഈ ഫീച്ചര്‍ ഇതുവരെ ബീറ്റാ പരീക്ഷണത്തിനായി അവതരിപ്പിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ തന്നെ ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമോ എന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാവില്ല.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments