Logo Below Image
Thursday, June 26, 2025
Logo Below Image
Homeഅമേരിക്കഅത്ഭുതകരമായ കണ്ടെത്തല്‍! ഈജിപ്തില്‍ 3,000 വര്‍ഷം പഴക്കമുള്ള 'നഷ്ടപ്പെട്ട സ്വര്‍ണ്ണ നഗരം' കണ്ടെത്തി.

അത്ഭുതകരമായ കണ്ടെത്തല്‍! ഈജിപ്തില്‍ 3,000 വര്‍ഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട സ്വര്‍ണ്ണ നഗരം’ കണ്ടെത്തി.

3000 വര്‍ഷം പഴക്കമുള്ള ഈജിപ്തിലെ സ്വര്‍ണ്ണഖനനം ചെയ്തിരുന്ന നഗരം പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഒരുകാലത്ത് ഈജിപ്തിന്റെ സമ്ബദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായിരുന്നു ഈ സ്വര്‍ണ്ണ ഖനന സംസ്‌കാരണ കേന്ദ്രമെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു.
‘നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ നഗരം’ എന്നറിയപ്പെടുന്ന ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത് 2021-ലാണ്. ഈജിപ്തിലെ ചെങ്കടല്‍ മേഖലയിലെ മാര്‍സ ആലമിന് തെക്ക് – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബല്‍ സുകാരിയിലെ ഈ പ്രദേശം ബിസി 1000-ഓടെ ഒരു പ്രധാന സ്വര്‍ണ്ണ ഖനന കേന്ദ്രമായി ഉയര്‍ന്നിരുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു.

ജബല്‍ സുകാരിയില്‍ 1000 ബിസിയില്‍ തന്നെ ക്വാര്‍ട്‌സ് പാറയില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ പ്രയോഗത്തിലെത്തിയിരുന്നു. ഇത് ഈജിപ്തിനെ അക്കാലത്തെ ഏറ്റവും സമ്ബന്നമായ നാഗരികതകളില്‍ ഒന്നാക്കി മാറ്റി. സമീപ വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നാണ് ഈ കണ്ടെത്തലെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസിന്റെ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ഇസ്മായില്‍ ഖാലിദ് അഭിപ്രായപ്പെട്ടു.
സ്വര്‍ണ്ണ സംസ്‌കരണ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും ഖനന പ്രദേശത്ത് നിന്നും കണ്ടെത്തി. അതില്‍ സ്വര്‍ണ്ണം ഉരുക്കാന്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡിംഗ് സ്ഥലങ്ങള്‍, ഫില്‍ട്രേഷനുള്ള പാത്രങ്ങള്‍, കളിമണ്‍ ചൂളകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈജിപ്തില്‍ അക്കാലത്ത് തന്നെ സ്വര്‍ണ്ണ ഖനനം ഭരണകൂടത്തിന് കീഴിലുള്ള സുസംഘടിതമായ ഒരു വ്യവസായമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. പ്രദേശത്ത് നിന്നും 600 -ല്‍ അധികം മണ്‍പാത്രങ്ങളിലും കല്ലിലും എഴുതിയ ലിഖിതങ്ങള്‍ കണ്ടെത്തി. ഹൈറോഗ്ലിഫിക്, ഡെമോട്ടിക്, ഗ്രീക്ക് ലിപികളിലുള്ള ഈ ലിഖിതങ്ങള്‍ ഖനനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിവരിക്കുന്നു.

ടോളമൈക് കാലഘട്ടത്തിലെ നാണയങ്ങളും ഗ്രീക്കോ-റോമന്‍ കാലഘട്ടത്തിലെ ടെറാക്കോട്ട പ്രതിമകളും ഈ സ്ഥലം നൂറ്റാണ്ടുകളായി സജീവമായിരുന്നുവെന്നതിന്റെ തെളിവാണ്. കൂടാതെ വിലയേറിയ രത്‌നങ്ങളും അലങ്കാര വസ്തുക്കളും കണ്ടെത്തി. ഇത് പ്രദേശത്ത് അക്കാലത്ത് വൈദഗ്ധ്യമുള്ള കരകൌശല വിദഗ്ദര്‍ ജീവിച്ചിരുന്നതിന്റെ തെളിവാണ്. കഠിനമായ മരുഭൂമിയില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച പുരാതന ഈജിപ്ഷ്യന്‍ ഖനിത്തൊഴിലാളികള്‍ സാങ്കേതികമായി എത്രത്തോളം പുരോഗമിച്ചിരുന്നുവെന്നതിന് തെളിവാണ് ഈ പ്രദേശം. വെറുമൊരു സ്വര്‍ണ്ണ ഖനനകേന്ദ്രം എന്നതിന് അപ്പുറം പ്രദേശം ഒരു സ്വര്‍ണ്ണ സംസ്‌കാരണ കേന്ദ്രം കൂടിയായിരുന്നു ഇവിടം. പ്രദേശത്ത് സ്വര്‍ണ്ണാഭരണ ശാലയ്‌ക്കൊപ്പം ക്ഷേത്രങ്ങള്‍, ഭരണ കേന്ദ്രങ്ങള്‍, താമസ സ്ഥലങ്ങള്‍, എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ