Sunday, November 24, 2024
Homeഅമേരിക്കസുനിത വില്യംസും വില്‍മോറും എന്ന് തിരിച്ചുവരും? ഇനിയും തീയ്യതി പ്രഖ്യാപിക്കാതെ നാസ.

സുനിത വില്യംസും വില്‍മോറും എന്ന് തിരിച്ചുവരും? ഇനിയും തീയ്യതി പ്രഖ്യാപിക്കാതെ നാസ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരുടെ തിരിച്ചുവരവ് വൈകുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇരുവര്‍ക്കും ദീര്‍ഘനാള്‍ നിലയത്തില്‍ കഴിയേണ്ടി വന്നത്.

ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. 24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. ഒരാഴ്ചമാത്രമാണ് ഈ ദൗത്യത്തിന്റെ ദൈര്‍ഘ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചുവരാനാവാത്ത സ്ഥിതിയാണ്.

ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണിത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച പേടകം നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹീലിയം ചോര്‍ച്ചയും സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനകളും നടക്കുകയാണ്. ഇതിനിടെ ദൗത്യ സംഘത്തെ തിരിച്ചെത്തിക്കുന്നതിനുള്ള തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ഇരുവരെയും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ തിരിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത് എങ്കിലും അടിന്തിര സഹാചര്യത്തില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഉപയോഗിക്കുന്നകാര്യം നാസ പരിഗണിക്കുന്നുണ്ട്.

ഇരുവരുടെയും തിരിച്ചുവരവിനുള്ള തീയ്യതി പ്രഖ്യാപിക്കാന്‍ മിഷന്‍ മാനേജര്‍മാര്‍ തയ്യാറായിട്ടില്ലെന്ന് നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments