മെക്സിക്കോ സിറ്റി; ചരിത്രമുഹൂർത്തത്തിലേക്ക് ബൂത്തുകൾ തുറന്ന് മെക്‌സിക്കോ. രാജ്യത്ത് ഞായറാഴ്‌ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടു സ്ഥാനാർഥികളും വനിതകളാണ്. ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയാണ് ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ രാജ്യം.
ഇടതുപക്ഷാഭിമുഖ്യമുള്ള മൊറേന പാർടിയുടെ ക്ലോഡിയ ഷീൻബാമും മധ്യ വലതുപാർടിയായ നാഷണൽ ആക്ഷൻ പാർടിയുടെ സോചിറ്റിൽ ഗാൽവെസുമാണ് സ്ഥാനാർഥികൾ. ക്ലോഡിയ ഷീൻബാം വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് സർവ്വെകൾ പ്രവചിക്കുന്നത്. കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്സിക്കോ സിറ്റി മുൻ മേയറുമായ ഷീൻബാമിന് മികച്ച ജനപിന്തുണയുണ്ട്.