Saturday, December 21, 2024
Homeയാത്രമാമലക്കണ്ടം യാത്ര വിവരണം ✍മാഗ്ളിൻ ജാക്സൻ

മാമലക്കണ്ടം യാത്ര വിവരണം ✍മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

രാവിലെകൊച്ചുമോൻ വന്നിട്ടു പറഞ്ഞു നമുക്ക് ഒരു ടൂറു പോകാം ഡ്രസ്സൊക്കെ പാക്ക് ചെയ്യാൻ ‘ എവിടെയെങ്കിലും പോകണമെങ്കിൽ അവൻ ഇതേ പോലെ വന്നു പറയും അല്ലാതെ നേരത്തേ പ്ലാൻ ചെയ്യുക ഒന്നുമില്ല.
നാളത്തെ വിഷുക്കണി മരം റെസ്റ്റോറൻ്റിലാണ് എന്ന് . ഞാൻ മനസ്സിൽ ചിന്തിച്ചു വല്ല ഏറുമാടത്തിലായിരിക്കുമോ എനിക്ക് അതിൽ കയറാൻ
പറ്റുമോ ? ഡ്രസ്സ് പാക്ക് ചെയ്യുന്നതിനിടയിൽ ഓരോ സംശയങ്ങളും തീവണ്ടി കണക്കെ മനസ്സിൽ കൂടി ഓടിക്കൊണ്ടിരിന്നു. പെട്ടെന്ന് കുളിച്ചു ഡ്രസ്സ് ചെയ്തു റെഡിയായി ബാഗ് ഒക്കെ കൊച്ചുമോൻ തന്നെ വണ്ടിയിൽ കൊണ്ടുപോയി വച്ചു പ്രാതൽ പോകുന്നവഴിക്കു കഴിക്കാം എന്നു പറഞ്ഞു. മോളും കൊച്ചുമോനും മുൻപിലും ഞാൻ പിറകിൽ വിശാലമായിട്ടിരിന്നുയാത്ര തുടർന്നു ഒരു പത്തു മണിയായപ്പോൾ ശരവണ റെസ്റ്റോറണ്ടിൽ കയറി ഇഡ്ഡ്ലിയും ചായയും കുടിച്ചു. ഞാൻ മോളോടു ചോദിച്ചു

“നമ്മൾ എങ്ങോട്ടാ പോകുന്നത് ?

ഉടനെ കൊച്ചുമോൻ്റെ മറുപടി

“ അതു സർപ്രെസ് ആണ് “

പിന്നേ ഞാൻ ഒന്നും ചോദിച്ചില്ല

അങ്ങിനെ ഞങ്ങൾ യാത്ര തുടർന്നു റോഡിനിരുവശങ്ങളിലും ഇടതുർന്നു നിൽക്കുന്ന കാട്ടുചെടികളുടെ മനം മയക്കുന്ന മനോഹാരിത .പേരറിയാത്ത മരങ്ങളിൽവിരിഞ്ഞു നിൽക്കുന്ന പൂക്കൾ കണ്ണുകൾക്കിമ്പമേകുന്നവയായിരിന്നു . അധരങ്ങളിൽ മധുനിറച്ചതുനുകരാനായ് വണ്ടുകളും പൂമ്പാറ്റകളും വട്ടമിട്ടു പറക്കുന്നു പൂവുകൾക്കു ചുറ്റും. ഇളം കാറ്റു വന്നു പൂക്കളെ തഴുകുമ്പോൾ വ്രീളാവിവശരാകുന്ന കാട്ടുപൂക്കൾ. കോതമഗംലം കഴിഞ്ഞുകുറച്ചുദൂരം പോയ് കഴിഞ്ഞപ്പോൾ മുട്ടക്കുന്നുകളും കൈതച്ചക്കപാടങ്ങളും കൊച്ചു കൊച്ചു അരുവികളിൽ നിറയെആമ്പൽ പൂക്കൾചുവപ്പും വെള്ളയും നിറങ്ങളിൽ . കായലിൻ്റെ മനോഹരമായ സംഗീതം കേട്ട് കാറ്റിൻ്റെ കാതിൽ കിന്നാരം ചൊല്ലി ചിരിച്ചുല്ലസിക്കുന്നു
ആമ്പൽ പൂക്കൾ . അരുവിയിലേക്കിറങ്ങിച്ചെന്നു പൊട്ടിച്ചെടുക്കാൻ തോന്നി .

ഒരു മണി കഴിഞ്ഞു ഞങ്ങൾ ഒരു ഹോട്ടലിൽ കയറി ഇംഗ്ലീഷ് ഫുഡ് കഴിച്ചു യാത്ര തുടർന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മാമലകണ്ടം ഗവർമെൻ്റ് സ്കൂൾ കണ്ടു സ്വന്തമായി
വെള്ളച്ചാട്ടമുള്ള ഹൈസ്കൂൾ
കുറച്ചുനേരം വെള്ളച്ചാട്ടം കണ്ടു ആസ്വാദിച്ചു നിന്നു.
കൊച്ചുമോൻ്റെ ( റോജൻ) ഫോണിൽഅഞ്ചു മണിക്കു മുൻപു മരം റിസോട്ടിൽ എത്തണം എന്നു പറഞ്ഞ് ഫോൺ തുടരെവന്നു കൊണ്ടിരിന്നു. അങ്ങിനെ അവൻ്റെ സർപ്രൈസ് പൊളിഞ്ഞു.
റിസോട്ടിലേക്ക് പോകുന്ന വഴി ദുർഘടം പിടിച്ചതായിരുന്നു
അഞ്ചു മണിക്കു മുൻപു തന്നെഞങ്ങൾക്ക് അവിടെ ചെല്ലാൻ കഴിഞ്ഞു.

അവിടെ ചെന്നപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ഒരു ഓസ്ട്രേലിയൻ വനിത ഡിസൈൻ ചെയ്ത് നിർമിച്ചതാണ് മരം റിസോട്ട് . റോജൻ വണ്ടി പാർക്ക് ചെയ്തു ഞങ്ങളെ കണ്ടപ്പോൾ തന്നെ റിസപ്ഷനിൽ നിന്നു മൂന്നു പേര് വന്നു ഞങ്ങളെ കൈകൂപ്പി സ്വീകരിച്ചു റൂംമ്പോയ് വന്നുപെട്ടിയൊക്കെ എടുത്തു കൊണ്ടുപോയി റൂമിൽ വച്ചു .

റിസപ്ഷനിൽ ഞങ്ങളെ ഇരുത്തി ഒരു മാല കഴുത്തിലിട്ടു തന്നു ഏലക്കയുംവേറെ എന്തോ ചെടിയുടെ തണ്ടും കൊണ്ട് കോർത്തമാല മറ്റൊരാൾ വന്നു ഞങ്ങളുടെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു പിന്നേ വെൽക്കം ഡ്രിങ്ക് കൊണ്ടു തന്നു. പണ്ടൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്ന
ഉന്തുവണ്ടി ചായക്കട ഉണ്ടായിരുന്നു. നാടൻ ചായ , പരിപ്പുവട, സവ്വാളബജി,നാരങ്ങ മിട്ടായി, ശർക്കരമിട്ടായി അങ്ങിനെ പലതും ഒരു ചേട്ടൻ മുണ്ടും തോളു നാടനും ഇട്ടാ ചായ ഉണ്ടാക്കുന്നത്.

കൊയ്നി പാറയിലേക്ക് ഓഫ് റോഡ് സഫാരി . ജീപ്പ് വന്നു റോഡ് സഫാരിക്കു പോകാൻ .,കേരളത്തിലെ നംമ്പർ വൺ ഓഫ് റോഡാണ്. ഞാൻ ഡ്രൈവറുടെ അടുത്ത സീറ്റിൽ ഇരുന്നു കുത്തനെ ഉള്ള കയറ്റവും ഇറക്കവും. സാഹസികമായ യാത്രയാണ് പാറപ്പുറത്ത് ഒരു തരം കാട്ടുപൂക്കൾ ഓറഞ്ചുനിറത്തിലുള്ളത് പാറപ്പുറത്ത് പരവതാനിവിരിച്ച പോലുണ്ടായിരുന്നു പക്ഷേ പേടികൊണ്ട് അതിൻ്റെ സൗന്ദര്യം ആസ്വാദിക്കാൻ കഴിഞ്ഞില്ല . പോകുന്നവഴിക്ക് മൊത്തം ഉരുളൻ കല്ലുകൾ ആണ് കുത്തനെ ഉള്ള കയറ്റവും ഇറക്കവും തന്നെ അവസാനം വലിയ ഒരു മലയുടെ മുകളിൽ കൊണ്ടുപോയി ജിപ്പുനിർത്തി ആമലയുടെ പേരാണ് കൊയ്നി പാറ.

പാറ മുകളിൽ നിന്നും ഫോട്ടോഎടുത്തു. അവിടെ ഒരു പ്രത്യേകത ഉണ്ട് സൂര്യാസ്തമയം നമ്മൾ അടുത്തു നിന്നു കാണുന്നതുപോലെ തോന്നും . ആമലയുടെ മുകളിൽ നിന്നും നോക്കിയാൽ ചുറ്റുമുള്ള മലകൾ മുട്ട കുന്നു പോലെത്തോന്നും ആ പാറ മുകളിൽ നിന്നും കാൽതെറ്റിത്താഴെ വീണാൽ ഒരുപൊടിപോലും കിട്ടില്ല. കേരളത്തിൽ കൂടുതൽ മഴകിട്ടുന്ന ഒരുസ്ഥലമാണ് കൊയ്നി .എല്ലാ മാസവും മഴപെയ്തില്ലയെങ്കിൽ എതിർവശത്തു കാണുന്ന മലയിൽ മുനികൾ തപസിരുന്നതും താമസിച്ചിരുന്നതും(മുനിപ്പാറ എന്നാണ് മലയുടെ പേര്)
എല്ലാ വീടുകളിൽ നിന്നും പിരിവെടുത്ത് ആ മലയിൽ പോയി പായസം വച്ചാൽ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ മഴ പെയ്തിരിക്കും എന്നാണ് അവിടെ ഉള്ളവർ പറയുന്നത് . ഏറ്റവും ഉയരമുള്ള പാറക്കുമുകളിലുള്ള കുട്ടൻ്റെചായക്കടയിൽ നിന്നും ചായ കുടിച്ചു എൻ്റെജീവിത്തിലുള്ള ആദ്യത്തെ അനുഭവം ഇത്രയ്ക്ക് ഉയരമുള്ള മലയിലെ ചായക്കടയിൽ നിന്നും ചായ കുടിക്കുക എന്നത് .കേരളത്തിൽ വേറെ എവിടെയെങ്കിലും ഇതേ പോലെ ചായക്കട വല്ലയിടത്തും
ഉണ്ടോ എന്നിയില്ല.

പിന്നേ താഴേയ് ഇറങ്ങി സീറ്റ് ബെൽറ്റ് ഒന്നുമില്ല താഴെക്കിറങ്ങുമ്പോഴാണ് പേടി തോന്നുന്നത് ജീപ്പ് മറിയുമൊ എന്നു ഭയന്നു.
അതിസാഹസികമായിട്ടുള്ള ഓഫ് റോഡ് യാത്രയായിരുന്നു.
പിന്നേ പോയത് കാട്ടിലേക്കാണ് കൂരാകൂരിരുട്ട് കാട്ടിലെ നിശബ്ദദയ്ക്ക് വിരാമമിട്ടുകൊണ്ടുചീവിടുകളുടെശബ്ദം പേടിപ്പെടുത്തുന്നവയായിരുന്നു ആനയെയും കണ്ടാമൃഗങ്ങളെ ഒക്കെ കാണാൻ പറ്റും നിങ്ങൾ ശംബ്ദം ഉണ്ടാക്കരുത് എന്ന് ഡ്രൈവർ പറഞ്ഞു

റോഡിനിരുവശമായി പടുകുറ്റൻ മരങ്ങളും വെള്ളച്ചാട്ടങ്ങളും പതിയെ ഒഴുകുന്ന അരുവിയും ഞങ്ങൾ കണ്ടു
വന്യമൃഗങ്ങൾ നിറയെ ഉള്ള കാടാണ്

ആദ്യം ഒരു ചെറിയ ആനയെ കണ്ടു അവൻ അരുവിയിൽ നിന്നും വെള്ളം കുടിച്ചതിനു ശേഷം മരത്തിൻ്റെ ചില്ലഒടിക്കുകയായിരുന്നു
കുറെ നേരം ജീപ്പിൻ്റെ ഹെഡ്ഡ് ലൈറ്റ് ഓഫ് ചെയ്തു അവൻ്റെ വ്യകൃതികൾ കണ്ടു ഞങ്ങൾ ജീപ്പിലിരുന്നു.. കുറച്ചു കഴിഞ്ഞ്അവൻ കാട്ടിനുള്ളിലേക്ക് കയറി പോയി
തിരിച്ചു വരുമ്പോൾ രണ്ടു വലിയ ആനയെ കണ്ടു ജിപ്പിൻ്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു കുറച്ചു നേരം നോക്കി നിന്നു ജീപ്പിനകത്തിരുന്നു ഫോട്ടോ എടുത്തു . ഓഫ് റോഡ് സഫാരി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ റിസപ്ഷനിൽ ഉള്ള ഒരാൾ വന്നിട്ടു പറഞ്ഞു കുറച്ചു മുകളിൽ കുംബം കാച്ചൽ ഉണ്ട് നടന്നു പോകണം വണ്ടികൾ ഒന്നും പോവില്ല. കുംബം കാച്ചൽ എന്താ എന്ന് കണ്ടിട്ടില്ല കേട്ടിട്ടും ഇല്ല അങ്ങിനെ കുംബം കാച്ചിൽ കാണാൻ മലമുകളിലേക്ക് പോകുന്ന വഴിയിൽ മനോഹരമായൊരു സുമ്മിങ്ങ് പൂൾ സുമ്മിങ്ങ് പൂളിനു ചുറ്റും വിവിധ നിറങ്ങളിലുള്ള പൂക്കൾ ഞാനിതുവരെ കണ്ടിട്ടിലാത്ത തരത്തിലുള്ള പൂക്കൾ കുറച്ചുകൂടി മുകളിലേക്ക് നടന്നപ്പോൾ പ്ലാറ്റ്ഫോം പോലെ കെട്ടിയിരിക്കുന്നു അവിടെ ഇരിക്കാൻ ബഞ്ചുകൾ ഇട്ടിട്ടുണ്ട് ചെല്ലപ്പൻ ചേട്ടൻ ഒരു മുള പോലുള്ള ഒന്നിൽ ചിക്കനിൽ മസ്സാലയും ഉപ്പും ചേർത്ത് ചെറിയ കഷ്ണങ്ങൾ ആക്കിയത് അതിലേക്ക് നിറച്ച് ഒരു ഡ്രമ്മിൽ വിറകിട്ട് കത്തിച്ച് അതിലേക്ക് ഈ മുള ഇറക്കി വച്ച് കൈ കൊണ്ട് മുള ചുറ്റിച്ചു കൊടുക്കും ‘

തീ ആളികത്തിക്കൊണ്ടിരിക്കും. അരമണിക്കൂർ കഴിയുമ്പോൾ മുള എടുത്തു രണ്ടായി ഭാഗിച്ച് അതിലുള്ള ചിക്കൻ എല്ലാവർക്കും പാത്രത്തിൽ വിളമ്പി കൊടുക്കും ആദിവാസികളുടെ ഭക്ഷണമാണ് ഇതെന്ന് . ആദിവാസികൾ ബിരിയാണി മുതൽ ഇതിലാണ് ഉണ്ടാക്കുന്നതെന്ന് . നല്ലരുചി ഉണ്ടായിരുന്നു . റുമിൽ വന്നു നന്നായി അലങ്കരിച്ചിരിക്കുന്നു എസി റൂമായിരുന്നു. റോജനു വേണ്ടി എക്സ്ട്ര കട്ടിൽ തന്നു ഒരു ബാൽക്കണി ഉണ്ട് ബാൽക്കണിക്കും ചുറ്റും നല്ല ഭംഗിയുള്ള പൂക്കൾ ബാൽക്കണിയിൽ ഇരുന്നാൽ പ്രകൃതി ഭംഗി ആസ്വദിക്കാം മലമുകളിൽ നിന്നും വെള്ളം ഒഴുകുന്നതിൻ്റെശബ്ദം സംഗീതം പോലെ കാതിൽ വന്നച്ചു
റൂമിൽ ഫ്രൂട്ട്സും ഡ്രൈ ഫ്രൂട്ട്സും വച്ചിട്ടുണ്ട് നമുക്ക് കഴിക്കാൻ ‘കെറ്റിലുണ്ട് ചായയൊകാപ്പിയൊ ഉണ്ടാക്കാൻ പിന്നെ ബാത്ത്റൂമം ഡിസൈൻ ചെയ്തിരിക്കുന്നത് ഫോറിൻ സ്റ്റൈലിലാണ് .
റ്റി വി യുണ്ട് മുകളിലുള്ള ബാൽക്കണിയിൽ ബാത്ത് ടമ്പ് ഉണ്ട് ചൂടുവെള്ളവും തണുത്ത വെള്ളവും ഉണ്ട് പ്രൈവസി ഉള്ളത് കൊണ്ട് സ്ത്രീകൾക്കും കുളിക്കാം. ഡിന്നർ അത്രപോരാ റസ്റ്റോറൻ്റിനകത്തു തന്നെകുട്ടികൾക്കും വലിയവർക്കും കളിക്കാനുള്ള സൗകര്യമുണ്ട് ബാറ്റ്മെൻ്റൻ്റ് ,ഷട്ടിൽ, ചെസ്സ്, കാരമംസ് ,അങ്ങിനെ പല ഗൈമുകളും ഉണ്ട് , ക്യാം ഫയർ ഉണ്ടായിരുന്നു ചൂടു സമയം ആയതു കൊണ്ട് പോയില്ല. മുറ്റത്ത് ആർച്ചു പോലെ ഉണ്ടാക്കിയതിൽ നിറയെ മലബറി ഫ്രൂട്ട്സ് ആണ് നമുക്ക് പറിച്ചു കഴിക്കാം


പിറ്റേദിവസം വിഷു ആയിരുന്നു കണിയൊരുക്കി ഞങ്ങളെ വിളിച്ചുണർത്തി
കണികാണാൻ ഒരു കൃഷ്ണനെ ഒരുക്കി നിർത്തിയിട്ടുണ്ടായിരുന്നു കയ്യിൽഓടക്കുഴൽ തലയിൽ മയിൽപ്പീലികൊണ്ടുള്ള കീരിടം കണികണ്ടു കഴിഞ്ഞു വിഷു കൈനീട്ടവും കൊടുത്തു പായസവും കഴിച്ചു. പ്രാതൽ സൂപ്പറായിരുന്നു ഉച്ചയ്ക്ക് ചെക്ക് ഔട്ട് ചെയ്തു തിരിച്ചു പോന്നു
നല്ലൊരു അനുഭവം ആയിരുന്നു മാമല കണ്ടത്തുള്ള മരം റിസോട്ടിലെ…

മാഗ്ളിൻ ജാക്സൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments