താജ്മഹലിനും ചെങ്കോട്ടക്കും ശേഷം ഷാജഹാന്റെ വാസ്തുവിദ്യാസംരംഭങ്ങളുടെ ഏറ്റവും മികച്ച ശേഖരം ആയിരുന്ന പള്ളിയായിരുന്നു ജമാ മസ്ജിദ്.
ഡൽഹിയിലെ ‘മസ്ജിദ്-ഐ ജഹാൻ-നുമ’ അഥവാ ജമാ മസ്ജിദ് എന്നറിയപ്പെടുന്ന (ഷാജഹാനാൽ നിർമ്മിതമായ ) ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായ ജമാമസ്ജിദ് ( ജുമാ മസ്ജിദ്) നെ കുറിച്ചുള്ള വിവരണം ആണ് ഇന്നത്തേത്.
പഴയ ഡൽഹി ഷോപ്പിങ്ങിന്റെ അനുഭവം നൽകുന്ന ചാന്ദിനി ചൗക്കിൽ നിന്നും തന്നെ തുടങ്ങാം.
‘ഷോപ്പർമാരുടെ പറുദീസ ‘എന്നറിയപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാനാൽ നിർമ്മിതമായ ചാന്ദിനി ചൗക്ക് എല്ലാ തരം സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും ലഭ്യതയ്ക്ക് പേര് കേട്ടതും, ജീവിതശൈലി സാധനങ്ങളാൽ നിറഞ്ഞിരിക്കുന്ന
ചരിത്രപ്രധാനമായ സ്ഥലമായിരുന്നു.
ചാന്ദ്നി തിരക്കേറിയ ഇടുങ്ങിയ തെരുവുകൾ ആണെങ്കിലും നിത്യോപയോഗമായതും ദൈവികമായതും അങ്ങനെ തുടങ്ങി എല്ലാ വസ്തുക്കളും ലഭിക്കുന്ന കലവറയാണിത്. മുഗൾ ഭരണകാല നിർമ്മിതികളുടെ ഒരു സമുച്ചയമാണ് ഈ ചാന്ദ്നി ചൗക്കിന് ചുറ്റും.
ഇതിനോട് ചേർന്ന് ജമാമസ്ജിദും എതിർവശത്തായി ചെങ്കോട്ടയും കുറച്ച് അകലെയായി ഗൗരി ശങ്കർ ക്ഷേത്രം, സ്വിസ് ഗഞ്ചും, ദിഗംബർ ജൈനലാൽ ക്ഷേത്രവും കൂടാതെ നിരവധി ബസാറുകളും മസ്ജിദുകളും നിലനിൽക്കുന്നു.
ഷാജഹാന്റെ ഭരണകാലത്ത് ചന്ദ്രനെ പ്രതിഫലി പ്പിക്കുന്ന ഒരു കനാൽ അതിന്റെ മധ്യത്തിലൂടെ ഒഴുകിയിരുന്നതിനാലാണ് “ചന്ദ്രപ്രകാശമുള്ള സ്ഥലം” എന്നർത്ഥം വരുന്ന “ചാന്ദ്‌നി ചൗക്ക്” എന്ന പേര് നിലവിൽ വന്നത്.
ഡൽഹിയിലെ പഴയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ജമാമസ്ജിദ് ഇപ്പോൾ ചാന്ദ്നി ചൗക്ക് എന്ന് വിളിക്കപ്പെടുന്നതും, മനോഹരമായ മുഗൾ നിർമ്മിതി കളാൽ ചുറ്റപ്പെട്ടതുമാണ്.
ശൈത്യകാലത്തിന്റെ വിടപറയലും, വേനൽക്കാല ത്തിന്റെ വരവേൽപ്പമുള്ള ഈ സമയം മസ്ജിദ് കാണാൻ പറ്റിയതാണ്. കഴിഞ്ഞ ആഴ്ച ഏതാണ്ട് ഉച്ച തിരിഞ്ഞ് 3:00 മണിയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. ഇളം വെയിലും തണുത്ത കാറ്റുമുള്ള ആ സ്ഥലത്ത് എത്തിയപ്പോൾ തന്നെ അസാമാന്യമായ ഒരു പ്രത്യേകത അനുഭവപ്പെട്ടിരുന്നു.
നല്ല ഉത്സാഹത്തോടുകൂടിയാണ് പ്രവേശന കവാട ത്തിൽ എത്താനുള്ള 30 പടികൾ കയറിയത്. ഈ പടികൾ വീതി കുറഞ്ഞതും അതേസമയം ഒത്തിരി നീളം കൂടിയതും ആണ്. ജമാമസ്ജിദും അതിന്റെ മുറ്റവും തെരുവിൽ നിന്നും 30 പടികളിൽ അധികം ഉയരത്തിൽ നിൽക്കുന്നു. ഇസ്ലാമിക വാസ്തുവിദ്യ യുടെ മികച്ച ഉദാഹരണമായി നിലനിൽക്കുന്ന ആദ്യ കാഴ്ചയേകുന്ന താഴികക്കുടം വൈവിധ്യം ഉതകുന്ന ഒരു അത്ഭുതം തന്നെയാണ്.
പ്രവേശനകവാടം കഴിഞ്ഞാൽ പിന്നെ കാണുന്നത് നാല് ടവറുകളും രണ്ട് വലിയ ഗേറ്റുകളും, ചെങ്കല്ലുകളും, മാർബിളും ഉപയോഗിച്ചുള്ള ഉയരമുള്ള മിനാരങ്ങളും ആണ്. വിശാലമായ മുറ്റത്ത് വിവിധ ഇടങ്ങളിൽ നിന്നും എത്തിയ വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകരെ കാണാവുന്നതാണ്. ആ മുറ്റത്തിരുന്ന് വിശ്രമിക്കുന്നവരും കൂടാതെ പ്രാർത്ഥിക്കുന്നവരുമുണ്ട്.
“ലോകത്തെ പ്രതിഫലിപ്പിക്കുന്ന മസ്ജിദ് ” എന്ന അർത്ഥമാക്കുന്ന ഈ മസ്ജിദിന്റെ നിർമ്മാണ ചെലവ് ഒരു ദശലക്ഷം രൂപയും,, ആറുവർഷം 5000 തൊഴിലാളികളുടെ പ്രയത്നവുമാണെന്ന് പറയപ്പെടുന്നു.
തുടരും..