പാതിയിൽ പിടഞ്ഞു ചത്തനേകം
വാക്കുകളിലുണ്ട് എൻ പ്രിയ കവിത
ജന്മാന്തരങ്ങളുടെ ഉള്ളുരുക്കത്തിൻ
പെയ്ത്തിടമാണെൻ്റെ കവിത
എന്നാത്മാവ് പോൽ നിന്നെ ഞാൻ
ഗാഢമായി പുണരുന്നു
പഴമയുടെ ഗന്ധം പേറിയ
എഴുത്തിടങ്ങൾ ഒരു പിടി ചാരമായി
മാറുന്നുവോ
ഒടുങ്ങാത്ത അഗ്നിനാളമായി നി
എന്നെന്നും എന്നിലേക്കാളി പടരുക
നിനക്കായ് മാത്രം പുനർജ്ജനി
തേടുന്നു ഈ തൂലികയുടെ പ്രിയ സഖി