Thursday, December 26, 2024
Homeകഥ/കവിതഓർമയുടെ അക്ഷര മാലയിൽ കോർത്തൊരു കഥ (1) ✍ജിജോ മാത്യു

ഓർമയുടെ അക്ഷര മാലയിൽ കോർത്തൊരു കഥ (1) ✍ജിജോ മാത്യു

ജിജോ മാത്യു

നൻന്മ സമർത്തിയുടെ ഇളം പൂക്കളും കുളിരാർന്ന ആ നല്ല കാറ്റും പൂക്കളും പുഴകളും പച്ചയും മഞ്ഞയും മാറി നിൽക്കുന്ന നെൽപാടങ്ങളും..
കായലുകളും ഉള്ള എന്റെ ഗ്രാമം…

അന്ന് ഞാൻ വിദ്യാലയ പടികൾ ചവിട്ടുമ്പോഴും പുസ്തകഗന്ധം അസ്വദിക്കുമ്പോഴും
ആ നൂൽമഴയിളുടെ കളിച്ചു രസിക്കുമ്പോഴും അറിഞ്ഞില്ല
എൻ പ്രിയ സുഹൃത്തുക്കളും അധ്യാപകരും ഒരു ഓർമ്മകൾ മാത്രം ആകുന്ന കാലം വരുമെന്ന്.ബാല്യകാലത്തിന്റെ നിറവർണങ്ങൾ മഴവില്ലിനെക്കാൾ ഭംഗിയെക്കിയ
ആ കാലങ്ങൾ.

സ്കൂള് കഴിഞ്ഞു പുസ്തകസഞ്ചിയുമായി കൂട്ടുകാരോടൊത്തു വൈകുന്നേരം വഴിയോരങ്ങളിൽ നടന്ന് വരുമ്പോഴും മനസിലെ ചിന്ത ഒന്ന് മാത്രം.
കൈപുണ്യത്തിന്റെ സംതൃപ്തി നിറഞ്ഞ ഭക്ഷണങ്ങൾ വിളമ്പി തരാൻ കാത്തിരിക്കുന്ന അമ്മയെടെ അരികിലേക്ക്. ഇന്നും മനസിൽ ആ കാലങ്ങൾ മായാത്ത ഓർമകളായി. ബാല്യത്തിന്റെ മാലകളിൽ സ്നേഹം എന്നാ നൂലിൽ കോർത്ത ഓരോ മുത്തുകളുമാണ് നമ്മുടെ കൂട്ടുകാര് എന്നാ തിരിച്ചറിവുകൾ വന്ന്തുടങ്ങിയത് പലപ്പോഴും ആ കാലങ്ങൾ ഓർക്കുമ്പോഴാണ്. മറക്കാത്തഓർമകളുമായി
ആ കാലങ്ങളൊക്കെയും ഇന്നും മനസ്സിൽ തീരാമഴയായി പെയ്യുന്നു.

തുടരും..

—–ജിജോ മാത്യു ——–

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments