ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ആൽക്കെമിസ്റ്റ്. 1988ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.
പോർച്ച്ഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ ഏറ്റവും അധികം ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. നൂറ്റി അയമ്പതു രാജ്യങ്ങളിലായി ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്.
ലോകത്തെ മുഴുവൻ മാസ്മരിക വലയത്തിലാക്കിയ ഈ പുസ്തകം അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഐഹികമായ ജീവിതത്തിന്റെ സേവികമായ സൗരഭ്യം പരത്തുന്ന രീതിയാണ് അദ്ദേഹത്തിന്റെ രചന.
മുപ്പതു വർഷകാലത്തോളമായി ലോകം ചർച്ച ചെയ്യപ്പെടുന്ന ഒരു നോവലാണ് ആൽക്കെ മിസ്റ്റ് എന്ന നോവൽ. 67 ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയ ഈ ഗ്രന്ഥം ഒരു നോവൽ എന്നതിനപ്പുറം പ്രചോദന ആത്മഗ്രന്ഥം എന്ന പേരിലാണ് അറിയപ്പെടുന്നത്. മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച പൗലോ കെയ്ലോയ്ക്ക് പ്രശസ്തി നേടികൊടുത്തത് ആൽക്കെമിസ്റ്റ് എന്ന ഈ നോവലാണ്. തീവ്രമായി കാര്യത്തിന്നായി ഇറങ്ങി പുറപ്പെട്ടാൽ ഈ ലോകം പോലും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന സന്ദേശമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
കഥാ തന്തു.
സാന്റിയാഗോ എന്ന ഇടയബാലന്റെ നിധി അന്വേഷിച്ചുള്ള യാത്രയാണ് ഈ കഥയിലെ പ്രമേയം. ഒരിക്കൽ ആട്ടിടയനായ സാന്റിയാഗോ തന്റെ ആടുകളെ മേച്ചശേഷം ഒരു ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ വിശ്രമിക്കാനായി കേറി.
അവിടെ ഒരു സൈക്കമോർ മരം വളർന്നു നിന്നിരുന്നു.
വായിക്കാൻ കയ്യിൽ കരുതിയിരുന്ന ഒരു ബുക്ക് തലയ്ക്കു വെച്ചാണ് അവൻ ആ മരത്തിന്റെ ചുവട്ടിൽ ഉറങ്ങിയത്. ഒരു സ്വപ്നമായിരുന്നു അവനെ ഉണർത്തിയത്. ഒരു കുട്ടി തന്നെ വിളിച്ച് പിരമിഡുകളുടെ ഇടയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവൻ ഒരു നിധി കണ്ടെത്തുന്നു. ഈ സ്വപ്നം അവൻ രണ്ടു പ്രാവശ്യം കാണുകയുണ്ടായി. സ്വപ്നം മുഴുവൻ അവന് കാണാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അവൻ മറന്നു.
അവനെ ഒരു പുരോഹിതൻ ആക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ ലോകം ചുറ്റി കാണാമായിരുന്നു അവന് താല്പര്യം. പഠനം വിട്ട് ഒരു ആട്ടിടയനായി
ലോകം ചുറ്റാൻ തുടങ്ങി.
പെട്ടെന്നാണ് അവൻ സ്വപ്നത്തിന്റെ കാര്യം ഓർത്തത്. അതിന്റെ പൊരുൾ അറിയുന്നതിനുവേണ്ടി അവൻ സ്വപ്നം വിശകലനം ചെയ്യുന്ന ഒരു ജപ്സി വൃദ്ധയെ സമീപിക്കുന്നു. അപ്പോൾ ആ സ്ത്രീ ഈ സ്വപ്നം യാഥാർഥ്യമാകും എന്നും തീർച്ചയായും നിനക്ക് നിധി കിട്ടുമെന്നും പറയുന്നു.
വൃദ്ധ ആവശ്യപ്പെട്ട പ്രകാരം നിധി കിട്ടിയാൽ വൃദ്ധ ആവശ്യപ്പെട്ട പ്രകാരം
നിധി കിട്ടിയാൽ അതിന്റെ പത്തിലൊന്ന് കൊടുക്കാം എന്നും അയാൾ സമ്മതിച്ചു.
നിധിയ്ക്കായി ഈജിപ്തിലെ പിരമേഡ് ലക്ഷ്യമാക്കി നടക്കാൻ വൃദ്ധ അവനോട് പറഞ്ഞു. അവൻ യാത്ര തുടരാൻ തീരുമാനിച്ചു.
അവൻ സ്നേഹിക്കുന്ന കച്ചവടക്കാരന്റെ മകളെ കാണാനുള്ള യാത്ര. അന്നേരമാണ് ഒരു വൃദ്ധൻ ചന്തയിൽ വെച്ച് അവന്റെ അടുത്തു കൂടിയത്. ആട്ടിൻപറ്റത്തിന്റെ പത്തിലൊരു ഭാഗം അയാൾക്ക് കൊടുത്താൽ നിധി എവിടെയാണെന്ന് കൃത്യമായി പറഞ്ഞു തരാം എന്നു പറഞ്ഞു.
പ്രതിഫലമായി തരാം എന്നു പറഞ്ഞ ആടുകളുമായി നാളെ വരണം എന്നു പറഞ്ഞ് വൃദ്ധൻ മറഞ്ഞു. അടുത്ത ദിവസം ആടുകളെ വൃദ്ധനു കൈമാറി നിധി എവിടെയാണെന്ന് ചോദിച്ചു. നിധി ഈജിപ്തിൽ പീരുമേഡുകളുടെ അടുത്ത് വൃദ്ധൻ പറഞ്ഞു. അതു കേട്ടപ്പോൾ അവനൊന്നു ഞെട്ടി. ഇതു തന്നെയല്ലേ വൃദ്ധയും പറഞ്ഞത്.
അങ്ങിനെ ഈജിപ്തിലക്ക് പോകുന്നതിനുവേണ്ടി അവൻ തന്റെ ആടുകളെ വിറ്റ് പണം സമ്പാദിച്ചു. പക്ഷെ ആ പണം ഒരാൾ മോഷ്ടിച്ചു.
ജീവിത സുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, മുഖാമുഖം നടത്തുന്ന സ്ഥലങ്ങൾ, ആളുകൾ, സംഭവങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ, ബേക്കറിക്കാരൻ, മരുഭൂമിയിൽ സ്ഫടിക പാത്രം വിൽക്കുന്നയാൾ. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാകുന്നു. ഫാത്തിമയെ കണ്ടെത്തിയ ഇടവേളയ്ക്കു ശേഷം, സാന്റിയാഗോയുടെ യാത്ര വീണ്ടും തുടരുന്നു. ലക്ഷ്യ സ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരർഥകത വെളിപ്പെടുന്ന മട്ടിലായി അവന്റെ യാത്രയുടെ അവസാനം.
ലോകം ചുറ്റി സഞ്ചരിക്കാനും നിധികൾ കണ്ടെത്താനും സ്വപ്നം കാണുകയും തന്റെ ആഗ്രഹങ്ങളുടെ ദിശയിൽ നടക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഇടയൻ കുട്ടി. തന്റെ വിധി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് മനസ്സിലാക്കാൻ, അദ്ദേഹം സ്പെയിനിലെ തന്റെ വീട്ടിൽ നിന്നും ടാൻജിയേഴ്സിന്റെ ചന്തകളിലൂടെയും വലിയ ഈജിപ്ഷ്യൻ മരുഭൂമിയിലേക്കും യാത്ര ചെയ്യുന്നു. അവൻ കബളിപ്പിക്കപ്പെടുന്നു, സ്നേഹം അനുഭവിക്കുന്നു, നഷ്ടപ്പെടുന്നു, പണം സമ്പാദിക്കുന്നു, മറ്റൊരു ഭാഷ പഠിക്കുന്നു, വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുന്നു, സുഖകരവും അത്ര സുഖകരമല്ലാത്തതുമായ സാഹചര്യങ്ങളിൽ സ്വയം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ യാത്ര സാഹസികതയും പാഠങ്ങളും നിറഞ്ഞതാണ്, അതേസമയം ഒരു രാജാവിനെയും മരുഭൂമിയിലെ സ്ത്രീയെയും ഒരു ആൽക്കെമിസ്റ്റിനെയും കണ്ടുമുട്ടാനുള്ള പദവിയും അദ്ദേഹം കണ്ടെത്തുന്നു.ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.ഇതിലെ യാത്ര എന്നത് ജീവിതമാണ്.ജീവിതത്തിന്റെ എല്ലാ തൊട്ടുരുമ്മിയുള്ള രചന.
അംഗീകാരങ്ങൾ
ഫ്രഞ്ച് സർക്കർ സർ പദവിക്കു തുല്യമായ ‘ഷെവലിയെ ഡി ലാ ദെ ഒണ്ണോർ’ നൽകി ആദരിച്ചു. യു.എന്നിന്റെ 2007-ഇലെ ‘സമാധാനത്തിന്റെ ദൂതൻ’
ബ്രസീലിയൻ അക്കാദമി ഓഫ് ലെറ്റേർസിൽ അംഗത്വം.
ഇഷ്ടം ….. ഞാൻ ഈ പുസ്തകം വായിച്ചിട്ടുണ്ട് അതുകൊണ്ട് കൂടുതൽ ഇഷ്ടം
നല്ല അവതരണം
നന്നായിട്ടുണ്ട്
നല്ല അവതരണം
തീവ്രമായി കാര്യത്തിന്നായി ഇറങ്ങി പുറപ്പെട്ടാൽ ഈ ലോകം പോലും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന സന്ദേശമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്….
ലോകം മുഴുവൻ ചർച്ച ആയ വാചകം.
നല്ല നിരൂപണം