Wednesday, November 27, 2024
Homeസ്പെഷ്യൽഅന്തര്‍ ദേശീയ കുടുംബദിനം ✍അഫ്സൽ ബഷീർ തൃക്കോമല

അന്തര്‍ ദേശീയ കുടുംബദിനം ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1993 സെപ്റ്റംബര്‍ 20ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ, മേയ് 15ന് അന്തര്‍ ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചു. എന്നാൽ ജനുവരി 1 ആഗോള കുടുംബ ദിനമായും ആചരിക്കുന്നുണ്ട് .

കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പമുള്ളത് എന്നർത്ഥം .ഓരോ വ്യക്തിയെയും സമൂഹത്തിനു സംഭാവന ചെയുന്നത് കുടുംബങ്ങളാണ് .കൂടാതെ ഏതു പ്രതിസന്ധി ഘട്ടത്തിലും ഓരോരുത്തർക്കും കയറി ചെല്ലാനും ആശ്വാസമാകാനും കുടുംബത്തിന് കഴിയണം .നിർഭാഗ്യവശാൽ ഇന്ന് എന്താണ് സ്ഥിതി എന്നുള്ളത് എടുത്തു പറയേണ്ടതില്ലല്ലോ ? പിഞ്ചു കുട്ടികൾ” ഡേ കെയറിലും” ,പ്രായമായ മാതാപിതാക്കൾ “വൃദ്ധ സദനത്തിലും” യുവ ജനത “സ്വയംചര യന്ത്ര “ഫോണിലും ജീവിച്ചു തീർക്കുന്ന വർത്തമാന കാലത്തു എല്ലാവരും ഒരുപോലെ വഴിയാധാരമാക്കുന്ന കാഴ്ച സുഖമുള്ളതല്ല .വൈവിധ്യങ്ങളെ ആലിംഗനം ചെയ്യുക, കുടുംബങ്ങളെ ശക്തിപ്പെടുത്തുക’ എന്നതാണ്, 2024 ലെ പ്രമേയം വ്യത്യസ്ത സമൂഹങ്ങളുടെ കുടുംബ രീതികളെ ഉൾക്കൊള്ളുന്നതും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുകയുമാണ് ഈ പ്രമേയം തെരെഞ്ഞെക്കാൻ കാരണം .മറ്റുള്ളവരിലേക്കോ മറ്റു കുടുംബങ്ങളിലേക്കോ നോക്കാതെ അവനവനി ലേക്കു ചുരുങ്ങുന്നതിന്റെ പരിണിത ഫലങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു.

“വസുധൈവ കുടുംബകം “(ലോകം തന്നെയാണു കുടുംബം)എന്ന ആർഷ ഭാരത സംസ്കാരവും “കുടുംബ ബന്ധം വിച്ഛേദിക്കുന്നവൻ എന്നിൽ പെട്ടവനല്ല “എന്ന നബി വചനവും പ്രസക്തമാകുന്ന ഈ കാലഘട്ടത്തിൽ മഹാവ്യാധി പടർന്നപ്പോൾ മാത്രം ഓരോ വ്യക്തിയും അവസാന പിടിവള്ളി എന്ന നിലയിൽ കുടുംബത്തിൽ സുരക്ഷിതരാകാനുള്ള ശ്രമം ആരംഭിച്ചത് തെല്ലൊരാശ്വാസത്തിനു വഴിവെച്ചു എന്ന് പറയാതെ വയ്യ.

ആഗോളവത്കരണം എന്ന വാക്കിനെ വളച്ചൊടിച്ചു കച്ചവട താല്പര്യങ്ങൾക്കുപയോഗിക്കുന്നവർ വിശാലമായ കാഴ്ചപ്പാടിൽ കണ്ടു ലോകത്തെ മുഴുവൻ ജീവജാലങ്ങളുമടങ്ങുന്ന കുടുംബമെന്ന രീതിയിലേക്ക് മാറണമെന്ന മഹാ കവി വള്ളത്തോളിന്റെ ഈ വരികൾ “ലോകമേ തറവാടു തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍” എന്നതും ‘യത്രവിശ്വം ഭവത്യേകനീഡം’ ലോകം മുഴുവന്‍ ഒരൊറ്റ നീഡമായി (കിളിക്കൂടായി ) അനുഭവപ്പെടുന്നു എന്ന ഈ വാക്യവും ഉയർത്തിപ്പിടിച്ചു കുടുംബം എന്നത് അർത്ഥവത്തായ വാക്കായി കാണേണ്ടതുണ്ട് .മാത്രമല്ല മനുഷ്യൻ സാമൂഹിക ജീവി എന്ന നിലയിൽ സമൂഹത്തോട് ചേർന്ന് നിൽക്കുകയും ഭരണ കൂടങ്ങൾ സാമൂഹിക ജീവിത ക്രമം ഊഷ്മളമാകത്തക്കതരത്തിൽ എല്ലാവരെയും ചേർത്ത് നിർത്തുകയും ജാതിമത ചിന്തകൾക്കതീതമായി ഏവരും മനുഷ്യ കുലത്തിലെ കുടുംബാംഗങ്ങളാണെന്ന ബോധ്യത്തിൽ ഭരണ നിർവഹണം കൂടി നടത്തിയാൽ
മാത്രമേ കുടുംബമെന്ന സങ്കല്പത്തിന് അർത്ഥമുള്ളൂ ..

ഏവർക്കും അന്തരാഷ്ട്ര കുടുംബ ദിനാശംസകൾ …….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments