ഹരിയാനയിലെ ഗ്രാമീണ സ്ത്രീകൾ ഒക്ടോബർ മാസത്തിൽ പ്രാർത്ഥനകൾക്കും ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമായി നടത്തുന്ന ഉത്സവമാണ് സഞ്ജി ഉത്സവം.
ചാണകപ്പൊടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാതൃദേവയുടെ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന പേരാണ് സഞ്ജി. ദുർഗാ പൂജയുടെ 9 ദിനത്തിലെ ആദ്യ ദിനത്തിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സമ്പത്ത് സമൃദ്ധി ആരോഗ്യം ഇവയുടെ പ്രതീകമായ സഞ്ജി രൂപത്തിൽ ഏതൊക്കെ വീടുകളുടെ ചുവരുകൾ ആണോ അലങ്കരിച്ചിരിക്കുന്നത് അവിടെ മാത്രമേ സമ്പത്തിന്റെ ദേവത പ്രവേശിക്കുകയുള്ളൂ എന്നാണ് നാടോടി ഐതിഹ്യമനുസരിച്ചുള്ള വിശ്വാസം. സഞ്ജി ദിനത്തിൽ ദേവിക്ക് പൂജകളും ഭക്ഷണവും സമർപ്പിക്കുന്നു.
തീജ്
പുതുവസ്ത്രം ധരിച്ച് കൈകളിൽ മെഹന്ദി അണിഞ്ഞ് മഴയെ സ്വാഗതം ചെയ്യാൻ പാടുകയും നൃത്തം ചെയ്യുകയും ചെയ്തുകൊണ്ട് ഹരിയാനയിലും പഞ്ചാബിലും ആഘോഷിക്കപ്പെടുന്ന മറ്റൊരു ഉത്സവമാണ് തീജ്.
ഹരിയാനയിലെ തീജ് എന്ന ചെറിയ പ്രാണി മഴക്കാല ശേഷം ആദ്യമായിട്ട് ഭൂമിയുടെ മണ്ണിൽ നിന്നും പുറത്തു വരുന്നു. അതിരാവിലെ പൂജ നടത്തി ഭക്ഷണസാധനങ്ങൾ അടങ്ങിയ ‘ബായ’ ഒരു താലത്തിൽ ആരാധനാലയത്തിൽ വെക്കുന്നു. ഈ ദിനത്തിൽ പെൺകുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നും പുതിയ വസ്ത്രങ്ങൾ ലഭിക്കുകയും കാലുകളിലും കൈകളിലും അവർ മെഹന്ദി അണിയുന്നു. അതുകൊണ്ടുതന്നെ അന്നേദിവസം പെൺകുട്ടികൾ വീട്ടുജോലികളിൽ നിന്നും ഒഴിവാക്കപ്പെടുന്നു..
പരമ്പരാഗതമായ ബോജീയൻ പാട്ടുകളും, തപ്പേ പാട്ടുകളും പാടിക്കൊണ്ട് സ്ത്രീകൾ ഊഞ്ഞാലിൽ ഉല്ലസിക്കുന്നു. ഈ ഉത്സവത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത ശിവപത്നിയായ പാർവതി ദേവി ഏറെ തപസ്സിനാൽ അദ്ദേഹത്തെ നേടിയെടുത്ത ശുഭദിനം ആയതിനാൽ അവർ പാർവതി ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങളും ആരംഭിക്കുന്നു.
ഹോളി മൊഹല്ല
സിഖ് സമൂഹം ആചരിക്കുന്ന ഹോളി മൊഹല്ലയാണ് മറ്റൊരു പ്രധാനപ്പെട്ട ആഘോഷം. നാടാകെ ഉത്സവ പ്രതീതിയുള്ള ഈ ദിനത്തിൽ ധാരാളം ഘോഷയാത്രകൾ നടത്തുന്നു. ഗുരു ഗോവിന്ദ് സിംഗ് മാമോദിസ സ്വീകരിച്ച ആനന്ദ് പൂർ സാഹിബിൽ ഹോള മൊഹല്ലയിലെ മേളയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് സിഖ് ഭക്തർ ഒത്തുകൂടുന്നു.
മഹാഭാരത ഉത്സവം
ഹരിയാന ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഹാഭാരത ഉത്സവം നിരവധി പരിപാടികളോടും ആഘോഷങ്ങളോടും കൂടി ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്നു.
ഹരിയാന ദിനം
ഹരിയാന ടൂറിസം കോർപ്പറേഷൻ സ്ഥാപിച്ചതിന്റെ സ്മരണാർത്ഥം ഹരിയാനയിലൂടെനീളം നടത്തുന്ന ഉത്സവമാണ് ഹരിയാന ദിനം. എല്ലാവർഷവും സെപ്റ്റംബർ ആദ്യ ദിനം ആഘോഷിക്കുന്ന ഹരിയാന ഉത്സവത്തിൽ ചണ്ഡിഗണ്ഡിൽ നിന്ന് സൈക്കിൾ റാലികളും റാലി കം റേസും പlഞ്ചു കുല ടൗണിലേക്ക് നടക്കുന്നു .
മാമ്പഴമേള
പിഞ്ചൂരിലെ യാദവീന്ദ്ര ഗാർഡനിൽ ജൂലൈ മാസത്തിൽ നടത്തുന്ന മറ്റൊരു മേളയാണ് മാമ്പഴമേള. ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും വിവിധ ഇനം ഗുണനിലവാരമുള്ള മാമ്പഴങ്ങൾ എത്തുന്നു.
കാർത്തിക് മേള
നവംബർ മാസത്തിൽ നഹർ സിംഗ് മഹലിൽ എല്ലാവർഷവും നടക്കുന്ന മറ്റൊരു മേളയാണ് കാർത്തിക് മേള. നൃത്തം, സംഗീതം, ആയോധനകലകൾ തുടങ്ങിയ സംസ്ഥാനത്തിനകത്ത് വിവിധ തരത്തിലുള്ള കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള നടത്തുന്നത്.
സൂരജ്കുണ്ഡ് കരകൗശല മേള
വർഷംതോറും ഫെബ്രുവരി മാസത്തിൽ സൂരജ് കുണ്ഡിൽ നടക്കുന്ന പ്രശസ്തമായ കലാ കരകൗശല മേളകളിൽ ഒന്നാണ് സൂരജ്കുണ്ഡ് കരകൗശലമേള. വിദേശ സ്വദേശ രക്ഷാധികാരികൾ കരകൗശല നിർമ്മാണത്തിന് പ്രയോഗിച്ച വൈദഗ്ദ്യത്തെയും, സാങ്കേതികതയെയും കുറിച്ച് പഠിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
തുടരും…