Sunday, November 24, 2024
Homeസ്പെഷ്യൽഹരിയാനയിലെ ഉത്സവങ്ങളും, മേളകളും.. (പാർട്ട്‌ - 1) ✍ ജിഷ ദിലീപ് ഡൽഹി

ഹരിയാനയിലെ ഉത്സവങ്ങളും, മേളകളും.. (പാർട്ട്‌ – 1) ✍ ജിഷ ദിലീപ് ഡൽഹി

✍ ജിഷ ദിലീപ് ഡൽഹി

ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയുടെ സമീപപ്രദേശമാണ് ഹരിയാന. മുമ്പ് പഞ്ചാബിന്റെ കീഴിലായിരുന്ന 22 ജില്ലകൾ ഉള്ള ഹരിയാന, 1966 നവംബർ ഒന്നിനാണ് നിലവിൽ വന്നത്. ഏറെ സവിശേഷതകളുള്ള ഹരിയാനയുടെ പ്രധാന പ്രത്യേകത മഹാഭാരതയുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്ര ഹരിയാനയിലാണ് എന്നതാണ്. മാത്രമല്ല ഹരിയാനയുടെ നാമോല്പത്തിയും സുവിശേഷമാണ്. ഹിന്ദു ദൈവമായ വിഷ്ണു, അയന എന്നാൽ വീട് എന്നർത്ഥം വരുന്ന ഹരി എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് ഹരിയാന ഉണ്ടായത്.

പരമ്പരാഗതമായ ആവേശത്തോടുകൂടി നിരവധി ഉത്സവങ്ങളും മേളകളും ആഘോഷിക്കപ്പെടുന്ന ഒരു സംസ്ഥാനം കൂടിയാണ് ഹരിയാന.

ശക സംവത്, വിക്രം സംവത് ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് കലണ്ടറുകളാണ്. ഏറ്റവും പഴയതായ ശകസംവത് ഹിന്ദുക്കളും ജൈനരും ഉപയോഗിക്കുമ്പോൾ, ഏറ്റവും പുതിയതായ വിക്രം സംവത് സിക്കുകാരും ഹിന്ദുക്കളും ബുദ്ധമതക്കാരും ഉപയോഗിക്കുന്നു.

ചന്ദ്രന്റെയും സൂര്യന്റെയും ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചാന്ദ്ര സൗര കലണ്ടർ ആണ് ശകസംവത്. 78ൽ ശക രാജാവാണ് ഇത് ആരംഭിച്ചതെന്ന് കരുതപ്പെടുന്നു.

സൂര്യന്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിക്രം സംവത് ഒരു സൗര കലണ്ടർ ആണ്. ബിസി 57ല്‍ വിക്രമാദിത്യ രാജാവാണ് ഇത് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ശക സംവത്, വിക്രം സംവത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹരിയാനയിലെ ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നത്

ഗംഗോർ
***

നിരവധി ഉത്സവങ്ങളിൽ ഒന്നായ ഗംഗോർ ഉത്സവത്തെ ക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്. സമൃദ്ധിയുടെ ദേവതയായ ഗൗരിക്ക് സമർപ്പിച്ച ഗംഗോർ ഉത്സവത്തിന്റെ പ്രാധാന്യം വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ പങ്കാളിയുടെ ദീർഘായുസ്സിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെ അവിവാഹിതരായ പെൺകുട്ടികൾ തങ്ങളുടെ ഭാവി ഭർത്താക്കന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യുന്നുവെന്നതാണ്.

ഗംഗോർ ഉത്സവത്തിന് ആളുകൾ ഗംഗോറിന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ ഒഴിവാക്കി പകരം വിഗ്രഹത്തിന്റെ ചിത്രം ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി നദിയിൽ നിമജ്ജനം ചെയ്യുന്നു..

ഇനി ഗംഗോർ പൂജ നൃത്തം നോക്കാം..

സമൃദ്ധമായ വിളവെടുപ്പിനായി ദൈവങ്ങളെ ആരാധിക്കുന്ന പൂജാ ചടങ്ങിലാണ് ഗംഗോർ പൂജ നൃത്തം നടത്തുന്നത്. (ഇത് ശിവ ഭഗവാനും ഗംഗോറിനും (പാർവതി ദേവി) വേണ്ടി സമർപ്പിക്കുന്നു.

പിച്ചള ഭരണികൾ തലയിൽ ചുമന്ന്, വർണ്ണാഭമായ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് വട്ടമിട്ട് നീങ്ങുന്ന സ്ത്രീകൾ മണിക്കൂറുകളോളം നൃത്തം ചെയ്യുന്നു. രാജസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നൃത്തോത്സവം ഏറെ ജനപ്രിയമാണ്.

നൃത്തത്തിന്റെ പ്രധാന പ്രത്യേകത സംഗീതത്തിനും പുഞ്ചിരിക്കും അനുസൃതമായി നൃത്തമാതൃക മാറുന്നുവെന്നതാണ്. വസന്തത്തിന്റെ വരവാഘോഷിക്കുന്ന ഗംഗോർ ഉത്സവത്തിൽ സ്ത്രീകൾ ഭഗവാനെ സ്തുതിച്ചുകൊണ്ട് ഭക്തിഗാനങ്ങൾ ആലപിക്കുന്നു. ദേവതകൾക്കായി സമർപ്പിച്ചിരിക്കുന്ന കീർത്തനത്തിന്റെ രൂപം കൂടിയാണ് ഗംഗോർ നൃത്തം…

തുടരും..

✍ ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments