വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.
കഷ്ടതകളും,രോഗങ്ങളും, ഭാരത്താലും, വലയുന്ന മാനവകുലത്തിനു ജീവിക്കുവാൻ പ്രചോദനം തരുന്ന പ്രത്യാശയുടെ നിറവാണ് വചനം. ലോകത്തിൽ തള്ളപ്പെട്ട ക്രിസ്തു എല്ലാവരാലും തള്ളപ്പെട്ടവരുടെ സ്നേഹമായി ഉയിർത്തെഴുന്നേറ്റു.
കൊലോസ്സ്യർ 2-14,15
“അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമ്മുക്കും വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായ്ച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്ന് നീക്കിക്കളഞ്ഞു. വാഴ്ചകളെയും അധികാരങ്ങളെയും ആയുധ വർഗ്ഗംവെപ്പിച്ചു ക്രൂശിൽ അവരുടെ മേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.”
യേശു ക്രിസ്തുവിന്റെ മരണ പുനരുദ്ഥാനത്തോടെ ന്യായപ്രമാണവും, പിശാചെന്ന ശത്രുവിനെയും എന്നന്നേക്കുമായി ലോകത്തിൽ നിന്ന് നീക്കി ദൈവരാജ്യത്തിനു തുല്യമാക്കി. മനുഷ്യരുടെ കുറ്റബോധവും, പാപവുമായിരുന്നു പിശാചിന്റെ ആയുധം.നീതി നിറഞ്ഞവനായ ദൈവത്തിന്റെ ദ്യഷ്ടിയിലൊരു നീതിമാനുമില്ല. ന്യാപ്രമാണത്തിന്റെ നീതി നിവ്യത്തിപ്പാൻ ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്റെ കീഴിലുള്ള യഹൂദനനും കഴിഞ്ഞില്ല.
സങ്കീർത്തനം 11-7
“യഹോവ നീതിമാൻ, അവൻ നീതിയെ ഇഷ്ടപ്പെടുന്നു. നേരുള്ളവർ അവന്റെ മുഖം കാണും ”
ന്യായപ്രമാണത്തെക്കുറിച്ച് അറിവില്ലാത്ത ജാതികളും അവർ സ്വന്തം പ്രമാണമുണ്ടാക്കി അതനുസരിച്ചു നടന്നുവെങ്കിലും ദൈവം ആഗ്രഹിക്കുന്ന നീതി നിലവാരത്തിലെത്തിയില്ല. അതിനാൽ പാപത്തിനടിമകളായി ജീവിച്ച മാനവകുലത്തിനു സർവ്വ ശക്തനും, വിശുദ്ധനുമായ ദൈവം സ്വയം യാഗമായി ലോകത്തെ രക്ഷിച്ചു.
2 കൊരിന്ത്യർ 5-21
“പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമ്മുക്ക് വേണ്ടി നീതിയാക്കി ”
മനുഷ്യനെ ദൈവം ആഗ്രഹിക്കുന്നു രീതിയിലേയ്ക്ക് മാറ്റുവാൻ ദൈവം ആഗ്രഹിക്കുന്നു വഴിയാണ് യേശുക്രിസ്തു. അതിനായി ദൈവപുത്രനായ യേശു മനുഷ്യനായി ഭൂമിയിൽ വന്നു അത്ഭുതങ്ങളും അടയാളങ്ങളാലും മനുഷ്യ ഹൃദയങ്ങളിൽ ഇടം നേടി. ഇരുവായ് തലയുള്ള വചനവുമായി സാദാ ജാഗരിക്കുന്ന യേശു വിശ്വസിക്കുന്നവർക്ക് സമീപസ്തനാണ്. ഇന്ന് പൂർണ്ണ ഹൃദയത്തോടെ യേശുവിനെ സ്വീകരിക്കാം രണ്ടോ മൂന്നോ പേർ കൂടുന്ന മധ്യത്തിലുണ്ടെന്ന് പറഞ്ഞ കർത്താവ് കൂടെയുണ്ട് ആ വിശ്വാസത്തിൽ വേണം ജീവിക്കുവാൻ.
വീണ്ടും കാണുവരെ കർത്താവിന്റെ ചിറകിൻ മറവിൽ കാത്തുസൂക്ഷിക്കട്ടെ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ