Friday, September 27, 2024
Homeനാട്ടുവാർത്തകൂടല്‍ രാക്ഷസൻപാറ: കപട പരിസ്ഥിതി വാദികള്‍ കണ്ണാടിയില്‍ മുഖം നോക്കണം

കൂടല്‍ രാക്ഷസൻപാറ: കപട പരിസ്ഥിതി വാദികള്‍ കണ്ണാടിയില്‍ മുഖം നോക്കണം

പത്തനംതിട്ട :-കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തവർ കൂടൽ രാക്ഷസൻ പാറയുടെ മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വെറുംതട്ടിപ്പ് നാടകമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല അറിയിച്ചു .

2020ൽ നടന്ന ശിലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി നിയോജക മണ്ഡലത്തിൽ ഇനി ഒരു പാറമടയും അനുവദിക്കുകയില്ലെന്ന് കോന്നി എം.എൽ.എ പ്രഖ്യാപിച്ചതിനു ശേഷം 4 വലിയ പാറമടകളാണ് മണ്ഡലത്തിൽ ആരംഭിച്ചത്. കൂടാതെ പുതിയ പാറമടകൾ തുടങ്ങുന്നതിന് മുതലാളിമാർ നേതാക്കളോടൊപ്പം മണ്ഡലത്തിൽ പര്യടനം നടത്തി വരുകയാണ്.

പാറയുടെ മുകളില്‍ പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറയുന്ന സമിതിയുടെ നേതാവിന്റെ അമ്മാവന് രണ്ട് ക്രഷർ യൂണിറ്റുകൾ സമീപത്തു അനുവദിച്ചു കൊടുത്തതിനു ശേഷമാണ് ഇനിയുള്ള മലകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ധീരപോരാട്ടത്തിൽ അദ്ദേഹം സജീവമായത് എന്നും സലില്‍ വയലാത്തല കുറ്റപ്പെടുത്തി.5 ടിപ്പറുകള്‍ നിലവിലുള്ള ടിയാന്‍ എന്ത് പരിസ്ഥിതി സംരക്ഷണം ആണ് നടത്തുന്നത് എന്നും സലില്‍ വയലാത്തല ചോദിക്കുന്നു . തട്ടിപ്പ് ഉത്സവങ്ങൾ ജനങ്ങൾ തിരിച്ചറിയണം എന്നും വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർസലിൽ വയലാത്തല പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments