വിഷുവിനെ വരവേറ്റ് കാഴ്ച്ചയുടെ വസന്തം ഒരുക്കി കണിക്കൊന്നകള്‍ പൂത്തു. കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുമ്പോള്‍ ആണ് ഇപ്പോള്‍ പലരും വിഷു എത്തിയ കാര്യം ഓര്‍ക്കുന്നത് .
കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കര്‍ണ്ണികാരവും കാഴ്ച്ചയുടെ വസന്തം ഒരുക്കി മുടങ്ങാതെ പൂത്തു .വിഷുക്കാഴ്ച ഒരുക്കുന്നതില്‍ പ്രധാന വിഭവം ആണ് കണിക്കൊന്ന പൂക്കള്‍ . മലയാളികളുടെ വിഷുക്കാഴ്ച കണി വെള്ളരിയിലും കണിക്കൊന്ന പൂക്കളിലും ആണ് . കണിക്കൊന്ന മരങ്ങള്‍ യഥേഷ്ടം മുന്‍പ് ഉണ്ടായിരുന്നു .വിഷുകാഴ്ച ഒരുക്കാന്‍ കൊന്നപ്പൂക്കള്‍ വരെ വിമാനം ഏറി വിദേശ രാജ്യങ്ങളിലേക്ക് എത്തുകയാണ് . വലിയ മാളുകളില്‍ എത്തി വലിയ വിലകൊടുത്ത് ആണ് ആളുകള്‍ ഇപ്പോള്‍ കൊന്നപ്പൂക്കള്‍ വാങ്ങുന്നത് .
വര്‍ഷത്തില്‍ രണ്ടുതവണയാണ് കണിക്കൊന്ന പൂവിടുക. മാര്‍ച്ച്–ഏപ്രില്‍ മാസമാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമതായി ഒക്ടോബറിലും പൂക്കാറുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞുപോയ മരത്തില്‍ മഞ്ഞപ്പൂക്കള്‍മാത്രമായി നിറഞ്ഞു നില്‍ക്കുന്നത് കൂടുതലും ഏപ്രില്‍ മാസത്തിലാണ്. നേരിയ മണമുള്ള പൂങ്കുലകള്‍ക്ക് 50 സെ. മീ. വരെ നീളമുണ്ടാകും.
കണിക്കൊന്നയുടെ പൂക്കള്‍ ഔഷധ ഗുണമുള്ളവയാണ്. പൂക്കള്‍ക്ക് മഞ്ഞനിറം നല്‍കുന്നത് സാന്തോഫില്ലുകള്‍ ആണ്. ‘വയോളാക്സാന്തിന്‍’ എന്ന വര്‍ണ ഘടകമാണ് പൂക്കളില്‍ കൂടുതലായുള്ളത്. നിറം കൊടുക്കുന്നതോടൊപ്പം ഇലകളിലൂടെയുള്ള ജലനഷ്ടത്തിന് കാരണമാകുന്ന സുഷിരങ്ങളെ തല്‍ക്കാലമായി അടച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളുടെ നിര്‍മാണത്തിനും വയോളാക്സാന്തിന്‍ മുഖ്യപങ്ക് വഹിക്കാറുണ്ട്. ഫോട്ടോ ഓക്സിഡേഷന്‍മൂലമുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് സസ്യത്തെ സംരക്ഷിക്കാനും വയോളാക്സാന്തിന് കഴിയാറുണ്ട്.
പൂങ്കുലയില്‍ ഏറ്റവും താഴെയുള്ള പുഷ്പമാണ് ആദ്യം വിരിയുക. ഓരോ പൂവിനും പച്ചകലര്‍ന്ന മഞ്ഞനിറമുള്ള അഞ്ചു ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള അഞ്ചു ദളങ്ങളും ഉണ്ട്. കേസരങ്ങളുടെ നിറം മഞ്ഞയാണ്.വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ.