Friday, December 27, 2024
Homeകേരളംഎസ്എസ്എൽസി പരീക്ഷയിൽ രാജാസ് സ്കൂളിന് മികച്ച വിജയം

എസ്എസ്എൽസി പരീക്ഷയിൽ രാജാസ് സ്കൂളിന് മികച്ച വിജയം

കോട്ടയ്ക്കൽ–രാജാങ്കണത്തിൽ വീണ്ടും വിജയാഹ്ലാദത്തിന്റെ പൊടിപൂരം. തുടർച്ചയായി നാലാംവർഷമാണ് എസ്എസ്എൽസി പരീക്ഷയിൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ നൂറുമേനി വിജയം നേടുന്നത്. സംസ്ഥാനത്തു തന്നെ മികച്ച വിജയം നേടിയ സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിലാണ് സ്കൂളിന്റെ സ്ഥാനം. പരീക്ഷയെഴുതിയ 371 പേരും വിജയിച്ചു. അതിൽ 51 കുട്ടികൾക്കു മുഴുവൻ വിഷയങ്ങൾക്കും എപ്ലസുമുണ്ട്.

വിജയഭേരി പ്രവർത്തനം, നിരന്തര പരീക്ഷകൾ, രാവിലെയും വൈകിട്ടുമുള്ള പ്രത്യേക ക്ലാസ്, രാത്രികാല ക്ലാസ്, പിടിഎ നൽകുന്ന ക്ലാസുകൾ, ഗൃഹസന്ദർശനം തുടങ്ങിയ ഘടകങ്ങളാണ് 100 ശതമാനം വിജയം നേടാൻ സഹായിച്ചതെന്ന് പ്രധാനാധ്യാപകൻ എം.വി.രാജൻ പറയുന്നു. “ലക്ഷ്യം” എന്ന പേരിൽ പ്രത്യേക മൊഡ്യൂൾ തയാറാക്കി വിദ്യാർഥികൾക്കു നൽകിയതും മുതൽക്കൂട്ടായി. പഠനപ്രവർത്തനങ്ങൾക്കൊപ്പം ഇതരപ്രവൃത്തികളിലും വിദ്യാർഥികൾ മുൻപന്തിയിലാണ്. മികച്ച വിജയം നേടിയ കുട്ടികളെ നഗരസഭാധികരും മറ്റും അനുമോദിച്ചു.
– – – – – –
കോട്ടയ്ക്കൽ.–സകലകലാ വല്ലഭരായ ഇരട്ടപെൺക്കുട്ടികൾക്കു എസ്എസ്എൽസി പരീക്ഷയിലും മികച്ച വിജയം. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരനായ കാവതികളം ചെരട ഹസൻകുട്ടിയുടെയും വി.കെ. ഷക്കീലയുടെയും മക്കളും ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായ ഹസനത്ത് മറിയവും ഷഹനത്ത് മറിയവുമാണ് മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയത്.
നൃത്തം, നാടകം തുടങ്ങിയ കലാരൂപങ്ങളിലെല്ലാം ചെറുപ്പം മുതലേ ഇരുവർക്കും താൽപര്യമുണ്ട്.

കഥകളി പഠിച്ച് വിശ്വംഭരക്ഷേത്രത്തിൽ 3 വർഷം മുൻപ് അരങ്ങേറ്റം നടത്തി. കൃഷ്ണനും ബലഭദ്രരുമായിരുന്നു ചെയ്ത വേഷങ്ങൾ. എൽഎസ്എസ് ,യുഎസ്എസ് പരീക്ഷകളിൽ മികച്ച വിജയം നേടി. സൗകൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാരവും കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടുതവണ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയിരുന്നു.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments