Friday, December 13, 2024
Homeകേരളംശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 13/12/2024 )

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 13/12/2024 )

ശബരിമല സന്നിധിയിൽ ഇന്നു കാർത്തിക ദീപങ്ങൾ തെളിയും

അയ്യപ്പ സന്നിധിയിൽ ഇന്നു കാർത്തിക ദീപങ്ങൾ തെളിയും. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ഒരുമിച്ചു വരുന്ന ഇന്നാണു തൃക്കാർത്തിക.
പത്തനംതിട്ട ജില്ലയില്‍ ഇന്നും(13) അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു .

അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം/ ശക്തമായ (2-3 cm/hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

സ്വാമീസ് എഐ ചാറ്റ് ബോട്ട് ഉപയോക്താക്കള്‍ 1.25 ലക്ഷം കവിഞ്ഞു

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എഐ ചാറ്റ് ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചു. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എഐ ചാറ്റ് ബോട്ടിലൂടെ ഇടപെടല്‍ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്‌സാപ് അധിഷ്ഠിതമായ സ്വാമീസ് ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.

ശബരിമലയിലെ തത്സമയ വിവരങ്ങള്‍ ചാറ്റ്‌ബോട്ടില്‍ ആറ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് 6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ചുും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും സ്വാമീസ് ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്രസേവനങ്ങള്‍, താമസ ബുക്കിംഗ് തുടങ്ങിയ വിവരങ്ങള്‍ സ്വാമീസ് എഐ ചാറ്റ് ബോട്ടില്‍ ലഭിക്കും.

സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന

കുഞ്ഞലകളായി തുടങ്ങി കേള്‍വിക്കാരെ താളപ്പെരുക്കത്തിന്റെ വന്‍തിരകളിലാഴ്ത്തി വീണ്ടും സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന. പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ എട്ടിനാണ് ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്. സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ശിവമണിയോടൊപ്പം ഗായകന്‍ ദേവദാസും കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ള്യേരിയും പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments