Tuesday, September 24, 2024
Homeകേരളംസംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകും: ആളുകൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകും: ആളുകൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. ഇന്നലെയും രണ്ടിടത്ത് ഓറഞ്ച് അലേർട്ടായിരുന്നു.

മലയോര മേഖലയിൽ അതിശതക്തമായ മഴ പെയ്യുന്നതിനാൽ ഈ ജില്ലകളിൽ ജാഗ്രത പാലിക്കണം.വരും ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിടങ്ങളിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.ബുധനാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.ഇന്ന് രാവിലെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു

ഓറഞ്ച് അലേർട്ട്
  • 13 – 08 – 2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
  • 14 – 08 – 2024: ഇടുക്കി, എറണാകുളം, മലപ്പുറം

ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത

യെല്ലോ അലേർട്ട്
  • 12 – 08 – 2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം
  • 13 – 08 – 2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,കോഴിക്കോട്, വയനാട്, തൃശൂർ
  • 14 – 08 – 2024: കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്
  • 15 – 08 – 2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments