Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്: പവന് 2000 രൂപ വർധിച്ചു, 72,200 രൂപയായി

സംസ്ഥാനത്തു സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്: പവന് 2000 രൂപ വർധിച്ചു, 72,200 രൂപയായി

തിരുവനന്തപുരം: കേരളത്തിലെ ആഭരണപ്രേമികൾക്ക് ഇന്ന് നിരാശ. സ്വർണവില ഇന്ന് കുത്തനെ ഉയർന്നു. പവന് 2000 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. പവന് 2,000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,200 രൂപയായി.

ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണത്തിന് 90,250 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9846 രൂപയും പവന് 78,768 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7384 രൂപയും പവന് 59,072 രൂപയുമാണ് നിരക്ക്. ഒരു ഗ്രാമിന് 250 രൂപ വ‍ർദ്ധിച്ച് 9025 രൂപയായി.

കുത്തനെ ഉയരുന്ന സ്വർണവില ആഭരണപ്രേമികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. വിവാഹ സീസണാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തെ സ്വർണവില വർധന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,601 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 10,135 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ