Friday, September 27, 2024
Homeകേരളംമലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .

മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും ,സാഹിത്യക്കാരനും,നടനും, പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 6 വ്യാഴയാഴ്ച രാവിലെ 11ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി സലിം പി ചാക്കോ അറിയിച്ചു .

കവിയും വിവർത്തകനും നടനും ആയിരുന്നു അദ്ദേഹം.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ ” വിധേയൻ ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു .അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര, ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു അദ്ദേഹം .

മികച്ച പത്രപ്രവർത്തകനുള്ള മൂന്നാമത്തെ അവാർഡ് മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ നൽകും .പ്രസ്സ്ക്ലബ് സെക്രട്ടറി എ.ബിജു അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും . പ്രസ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി.തമ്പി അനുസ്മരണ പ്രഭാഷണം നടത്തും .

ഡോ അനു പി.ടി , സാം ചെമ്പകത്തിൽ , ബിജു കുര്യൻ ,വിനോദ് ഇളകൊള്ളൂർ , ടി.എം ഹമീദ് , എം. വി സഞ്ജു , പ്രീത് ചന്ദനപ്പള്ളി , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , പി. സജീവ് അഡ്വ. ഷബീർ അഹമ്മദ് , അഡ്വ പി.സി.ഹരി , എം.എച്ച് ഷാജി , തോമസ് എബ്രഹാം തെങ്ങുംതറയിൽ , ജെയിംസ് ഹോളിഡേ , പി. സക്കീർശാന്തി തുടങ്ങിയവർ അനുസ്മരണം നടത്തും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments