Monday, December 23, 2024
Homeകേരളംകോട്ടയ്ക്കൽ സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം

കോട്ടയ്ക്കൽ സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം

കോട്ടയ്ക്കൽ.–നഗരസഭാ കുടുംബാരോഗ്യകേന്ദ്രം ദേശീയതലത്തിൽ സംസ്ഥാനത്തെ മികച്ച ആരോഗ്യകേന്ദ്രമായി. നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ 99 ശതമാനം സ്കോറാണ് ആരോഗ്യകേന്ദ്രം നേടിയത്. 4 വർഷം മുൻപ് 89 ശതമാനം സ്കോർ നേടിയിരുന്നു.

2021 മുതൽ 23 വരെയുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. 3 വർഷത്തെ കാലാവധിയാണ് അംഗീകാരത്തിനുള്ളത്.മികച്ച സേവനം, ഗുണനിലവാരം, കിടയറ്റ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, കുടുംബക്ഷേമ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യ പ്രവർത്തനം, ശുചിത്വം, വ്യക്തിശുചിത്വം, അണുബാധാ നിയന്ത്രണം, ക്ലിനിക്കൽ കെയർ, രോഗികളുടെ സംതൃപ്തി, യഥാസമയമുള്ള പ്രതിരോധ കുത്തിവയ്പുകൾ, രോഗവ്യാപന നിയന്ത്രണം, നിലവാരം ഉറപ്പുവരുത്തൽ , ഫലപ്രാപ്തി തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. നഗരസഭാധികൃതരുടെ കഠിന  പരിശ്രമത്തിലൂടെയാണ് ലക്ഷ്യം നേടാൻ സാധിച്ചത്. അന്നത്തെ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറും നേതൃത്വപരമായ പങ്കുവഹിച്ചു. അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ 2 ലക്ഷം രൂപ ആരോഗ്യകേന്ദ്രത്തിനു ലഭിക്കും. ഡൽഹിയിലെ അനുമോദന ചടങ്ങിൽ കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. നഷിദ ബഹുമതി ഏറ്റുവാങ്ങി.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments