Tuesday, December 24, 2024
Homeകേരളംകോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ആറെണ്ണത്തിലും ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് നേതൃത്വം

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ആറെണ്ണത്തിലും ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് നേതൃത്വം

കോട്ടയം —കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ അഡ്വ. കെ ഫ്രാൻസിസ് ജോർജ് തിളക്കമാർന്ന ജയം നേടുമെന്നും, അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷവും ലഭിക്കുമെന്ന് യുഡിഎഫ് പാർലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി.  കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ആറെണ്ണത്തിലും ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് നേതൃത്വം വിലയിരുത്തി.

പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, പിറവം, ഏറ്റുമാനൂർ തുടങ്ങിയ ആറ് അസംബ്ലി മണ്ഡലങ്ങളിൽ ഫ്രാൻസിസ് ജോർജ് ഭൂരിപക്ഷം നേടും. വൈക്കം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി നേരിയ ഭൂരിപക്ഷം നേടുമെങ്കിലും മുൻപുള്ള കാലഘട്ടത്തെക്കാൾ മെച്ചപ്പെട്ട വോട്ടിങ് നിലവാരം യുഡിഎഫിന് ലഭിക്കും. കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരുന്ന സ്ഥിതിവിശേഷമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതെന്നും യുഡിഎഫ് ജില്ലാ നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യ മതേതര ശക്തികൾ ഒന്നിച്ച് നിൽക്കുന്ന ഒരു ദേശീയ ഗവൺമെന്‍റ് രാജ്യത്ത് വരണമെന്ന ഉറച്ച നിലപാടാണ് കോട്ടയം മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനും ഭാവി വികസനത്തിനും ബിജെപിയുടെയും ഇടതുപക്ഷത്തിന്‍റെയും ജനവിരുദ്ധ സർക്കാരുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോകണം എന്നുള്ള ഉറച്ച നിലപാടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും യുഡിഎഫ് നേതൃയോഗം വിലയിരുത്തി.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ സ്വീകാര്യതയും യുഡിഎഫിന് അനുകൂല ഘടകമായിരുന്നു. വികസന മുരടിപ്പിന്‍റെ തകർച്ചയിൽനിന്ന് കോട്ടയം പാർലമെന്‍റ് മണ്ഡലത്തെമോചിപ്പിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാർഥിയുടെ പരാജയവും യുഡിഎഫിന്‍റെ വിജയവും ജനങ്ങൾ അനിവാര്യമായി കണക്കാക്കിയതായും യോഗം വിലയിരുത്തി.

മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത എല്ലാ വിഭാഗം ജനങ്ങൾക്കും യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി നന്ദിയും അറിയിച്ചു. യുഡിഎഫ് കോട്ടയം പാർലമെന്‍റ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ്, സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments