Wednesday, July 22, 2026
Homeകേരളംഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 02 വരെയായിരുന്നു പത്താം ക്ലാസ് സേ പരീക്ഷ നടന്നിരുന്നത്. എസ്എസ്എൽസി സേ പരീക്ഷാ ഫലത്തിനൊപ്പം ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാനും മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും. ഫലമറിയുന്നത് എങ്ങനെ എന്ന് നോക്കാം.

എസ്എസ്എൽസി സേ പരീക്ഷാഫലം sslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലം thslcexam.kerala.gov.in ലും ലഭ്യമാകും. sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് എസ്എസ്എൽസി സേ റിസൾട്ട് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന വിൻഡോയിൽ രജിസ്റ്റർ നമ്പറും ഡേറ്റ് ഓഫ് ബർത്തും നൽകിയാൽ നിങ്ങൾക്ക് റിസൾട്ട് ലഭ്യമാകും.

പരമാവധി മൂന്ന് വിഷയങ്ങൾ വരെയാണ് ഒരു വിദ്യാർഥിക്ക് സേ പരീക്ഷ എഴുതാൻ കഴിയുക. ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും. റിസൾട്ട് വന്ന് മൂന്ന് മാസത്തിനു ശേഷമാണ് വിദ്യാർഥികൾക്ക് മാർക്ക്‌ലിസ്റ്റ് ലഭിക്കുക.

മെയ് 9 നായിരുന്നു ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ കുറവുണ്ടായിരുന്നു.

കണ്ണൂർ റവന്യൂ ജില്ല 99.87 ശതമാനം വിജയത്തോടെ സംസ്ഥാനത്ത് ഒന്നാമതെത്തി. വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – തിരുവനന്തപുരം ആയിരുന്നു. 98.59 ശതമാനം. വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ലകൾ പാല, മാവേലിക്കര എന്നിവയാണ്. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ 98.28 ശതമാനവും ഫുൾ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ല മലപ്പുറമായിരുന്നു 4115പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്.

856 സർക്കാർ സ്‌കുളുകൾ നൂറ് ശതമാനം വിജയം നേടിയപ്പോൾ, 1086 എയ്ഡഡ് സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. അൺ എയ്ഡഡ് മേഖലയിൽ 441 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com