Thursday, December 5, 2024
Homeകേരളംകോന്നിയിലെ റേഷന്‍ അരി കടത്തല്‍ : കുറ്റക്കാരെ സസ്പെൻ്റ് ചെയ്യണം: റോബിൻ പീറ്റർ

കോന്നിയിലെ റേഷന്‍ അരി കടത്തല്‍ : കുറ്റക്കാരെ സസ്പെൻ്റ് ചെയ്യണം: റോബിൻ പീറ്റർ

കോന്നി : മുഖ്യമന്ത്രി സ്വർണ്ണം കടത്തുമ്പോൾ ഉദ്യോഗസ്ഥർ പാവങ്ങൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന അരി കട്ടോണ്ടു പോകുന്നു. ഇടതുപക്ഷ ഭരണത്തിൽ മാഫിയാ വിളയാട്ടം മൂലം ജനജീവിതം നരക തുല്യമായിരിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു.

സാധാരണക്കാരന് വാതിൽപടി സംവിധാനത്തിൽ ലഭിക്കേണ്ട 80000 കിലോ അരി കോന്നി താലൂക്ക് ഭക്ഷ്യപൊതു വിതരണ ശേഖരണ കേന്ദ്രത്തിൽ നിന്നും കാണാതായ സംഭവത്തിൽ കുറ്റക്കാരെ സസ്പെൻ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണെമെന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോബിൻ പീറ്റർ .മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു.

ദീനമ്മ റോയി, എസ്. സന്തോഷ്കുമാർ, റോജി എബ്രഹാം, ശ്യാം എസ്. കോന്നി, ജി. ശ്രീകുമാർ, സൗദ റഹിം, പ്രിയ എസ്. തമ്പി, എ അസീസ്കുട്ടി, കാസിം കോന്നി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ഷിജു അറപ്പുരയിൽ, ജോയി തോമസ്, സലാം കോന്നി, പ്രവീൺ ജി. നായർ, സജി പീടികയിൽ, രാജീവ് മള്ളൂർ, എം. കെ കൃഷ്ണൻകുട്ടി, അനി സാബു, തോമസ് കാലായിൽ, പി.വി ജോസഫ്, ഫൈസൽ പുതുപ്പറമ്പിൽ, സി.കെ ലാലു, ജിജോ കുളത്തിങ്കൽ, രവീന്ദ്രനാഥ് നീരേറ്റ്, അജി കോന്നി, ലതികകുമാരി, ആർ. രഞ്ചു, സിന്ധു സന്തോഷ്, ലിസിയാമ്മ ജോഷ്വാ, ലിസി സാം, മോഹനൻകാലായിൽ, യൂസഫ് കൊന്നപ്പാറ, റോബിൻ ചെങ്ങറ, ബഷീർ കോന്നി, തോമസ് ഡാനിയേൽ നെല്ലിമൂട്ടിൽ, അബ്ദുൾ അസീസ്, സന്തോഷ് വട്ടക്കാവ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments