കൊച്ചി– പള്ളുരുത്തി മാർക്കറ്റിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. യൂസഫ് എന്നയാളുടെ കടയിലാണ് പഴകിയ മത്സ്യം വില്പനയ്ക്കു വെച്ചതായി കണ്ടെത്തിയത്. കട അടച്ചു പൂട്ടാൻ നിർദേശിച്ച് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.